സാമ്പത്തിക പ്രതിസന്ധി; 20,000 കോടി രൂപയെങ്കിലും വേണ്ടിവരും; കേന്ദ്ര നടപടിക്കെതിരെ സംസ്ഥാനം,,

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ സംസ്ഥാനം. ധനമന്ത്രി നിര്‍മല സീതാരാമന് വീണ്ടും കത്തയക്കാൻ തീരുമാനം.ചെലവ് കൂടുതല്‍ ജനുവരി ഫെബ്രുവരി മാസങ്ങളിലാണ്. 20,000 കോടി രൂപയെങ്കിലും വേണ്ടിവരും.തനത് വരുമാനം കഴിഞ്ഞ് 10,000 കോടി രൂപ സംസ്ഥാനം കണ്ടെത്തണം. ബദല്‍ മാര്‍ഗങ്ങളും കണ്ടെത്താൻ സംസ്ഥാനം തീരുമാനിച്ചു. 

പദ്ധതികള്‍ക്ക് മുൻഗണന നിശ്ചയിക്കും. ശമ്പളവും പെൻഷനും നല്‍കാനുള്ള തുക കണ്ടെത്തുന്നതിന് പ്രാധാന്യം. ക്ഷേമ നിധികളെയും സഹകരണ ബാങ്കുകളെയും ആശ്രയിക്കാൻ സര്‍ക്കാര്‍ നീക്കം.

സാമ്പത്തികവര്‍ഷത്തിന്‍റെ അവസാന ഘട്ടത്തിലും പ്രതീക്ഷിച്ച തോതില്‍ കടമെടുക്കാൻ അനുമതി കിട്ടാത്തതിന്‍റെ സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയായി. നാലുമാസത്തെ ക്ഷേമപെൻഷൻ കുടിശികയുണ്ട്. 

ഉദ്യോഗസ്ഥര്‍ക്കും പെൻഷൻകാര്‍ക്കും ക്ഷാമബത്തയിലും ശമ്പളം പരിഷ്കരിച്ചവകയിലും വൻ കുടിശികയാണ് ഉള്ളത്.കരാറുകാര്‍ക്ക് ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞത് 40,000 കോടി രൂപയെങ്കിലും നല്‍കാനുണ്ട്. ഇവയൊന്നും നിലവില്‍ നല്‍കാനാവാത്ത സ്ഥിതിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !