തിരുവനന്തപുരം: പോത്തന്‍കോട് ഭര്‍ത്താവ് ഭാര്യയുടെ മൂക്കിന് വെട്ടി പരുക്കേല്‍പ്പിച്ചു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം.
കല്ലൂര്‍ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭര്‍ത്താവ് അനില്‍കുമാര്‍ വെട്ടിയത്. സംഭവത്തിന് പിന്നാലെ അനില്‍കുമാര്‍ ഒളിവില്‍ പോയി.അനില്‍കുമാറുമായി പിണങ്ങി താമസിക്കുകയായിരുന്നു സുധ. ബന്ധുവിന്റെ വീട്ടില്‍ വെച്ച് ഒരു പ്രകോപനവും ഇല്ലാതെയാണ് അനില്‍കുമാര്‍ ഭാര്യയെ ആക്രമിച്ചതും മൂക്ക് വെട്ടിയതും. സുധയുടെ
കൈവിരലുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പോത്തന്‍കോട് പോലീസ് വധശ്രമത്തിന് കേസ് എടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.