തിരുവനന്തപുരം: കൈക്കൂലി വാങ്ങിയതിന് കഴിഞ്ഞ വര്‍ഷം പിടിയിലായത് 60 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം ഉദ്യോഗസ്ഥര്‍ കൈക്കൂലിക്കേസില്‍ ഒരു വര്‍ഷം പിടിയിലാകുന്നത്..
വിജിലൻസ് അറസ്റ്റ് ചെയ്തവരില്‍ കൂടുതല്‍ പേരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ്. തൊട്ടുപിന്നില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമുണ്ട്. റവന്യൂവകുപ്പിലെ 17 ഉദ്യോഗസ്ഥരെയും തദ്ദേശസ്വയംഭരണ വകുപ്പിലെ 15 പേരെയുമാണ് കൈക്കൂലിക്ക് അറസ്റ്റുചെയ്തത്. ആരോഗ്യവകുപ്പിലെ ആറുപേരും പോലീസ് വകുപ്പിലെ നാലുപേരും രജിസ്ട്രേഷൻ വകുപ്പിലെ മൂന്നുപേരും അറസ്റ്റിലായി.
കൃഷി, സര്‍വേ, മോട്ടോര്‍വാഹന വകുപ്പ് എന്നിവയില്‍നിന്ന് രണ്ടുവീതവും, ടൂറിസം, വനം, ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ്, എക്സൈസ്, വൈദ്യുതി, പട്ടികജാതി വികസനം, കെ.എസ്.ആര്.ടി.സി., വിദ്യാഭ്യാസം, സിവില്‍സപ്ലൈസ് വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥരും അറസ്റ്റിലായി.
സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലൻസ് നടത്തുന്ന മിന്നല്‍പ്പരിശോധനകളുടെ എണ്ണത്തിലും 2023-ല്‍ റെക്കോഡിട്ടു. 1910 മിന്നല്‍പ്പരിശോധനകളാണ് 2023-ല്‍ വിജിലൻസ് നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.