മുഖ്യമന്ത്രി സൂര്യനാണ്, എതിരാളികള്‍ കരിഞ്ഞുപോകും എന്ന് പറഞ്ഞ ഗോവിന്ദനെ ട്രോളിക്കൊണ്ട് വീഡിയോ ചെയ്ത മഹിളാ കോണ്‍ഗ്രസ് നേതാവിന് സിപിഎം സൈബര്‍ അണിയുടെ ക്രൂരമായ അധിക്ഷേപം; പരാതി നല്‍കി ബിന്ദു ചന്ദ്രൻ,,

തിരുവനന്തപുരം: സൈബറിടത്തില്‍ കോണ്‍ഗ്രസും സിപിഎമ്മുമെല്ലാം അങ്ങോട്ടും ഇങ്ങോട്ടും പോരടിക്കുന്നത് പതിവാണ്.എന്നാല്‍, പലപ്പോഴും ഇത് പരിധി വിട്ടുപോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാൻ എന്ന മട്ടില്‍ എത്തുന്ന സൈബര്‍ സഖാക്കള്‍ നടത്തുന്ന അധിക്ഷേപത്തിന് കൈയും കണക്കുമില്ലാത്ത അവസ്ഥയാണ്.

അത്തരത്തില്‍ അതിക്രൂരമായി അധിക്ഷേപം നേരിടേണ്ടി വന്ന കോണ്‍ഗ്രസ് നേതാവ് പൊലീസില്‍ പരാതി നല്‍കി.

മരിച്ച മണ്‍മറഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പോലും വെറുതേ വിടാതെ അതിക്രൂരമായി അവഹേളനം നടത്തിയ സിപിഎം സൈബര്‍ ഗുണ്ടക്കെതിരെ പരാതി നല്‍കിയത് തിരുവനന്തപുരത്തെ മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു ചന്ദ്രനാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പരാമര്‍ശത്തെ ട്രോളി വീഡിയോ പോസ്റ്റു ചെയ്തു എന്ന കാരണം കൊണ്ടാണ് ഇവര്‍ക്ക് അധിക്ഷേം നേരിടേണ്ടി വന്നത്.

മുഖ്യമന്ത്രി സൂര്യനെ പോലെയാണെന്നും രാഷ്ടീയ എതിരാളികള്‍ കരിഞ്ഞുപോകും എന്നും പറഞ്ഞത് ഗോവിന്ദനായിരുന്നു. ഇതിനെ കളിയാക്കി ബിന്ദു സ്വന്തം ഫേസ്‌ബുക്കിള്‍ കളിയാക്കി കൊണ്ട് വീഡിയോ ചെയ്തത്. ഇതിന് പിന്നാലെ ഷമീര്‍ ഷമീര്‍ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലില്‍ നിന്നുമാണ് ബിന്ദുവിനെ അധിക്ഷേപിച്ചു കൊണ്ട് വീഡിയോ എത്തിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പീഡിപ്പിച്ച വനിതയുടെ വീഡിയോ എന്ന വിധത്തിലാണ് വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചത്. വ്യക്തി അഝധിക്ഷേപം നിറച്ചു കൊണ്ടായിരുന്നു. 

ഉമ്മൻാചണ്ടി പീഡിപ്പിച്ച വനിതയുടെ വീഡിയോ എന്നു പറഞ്ഞാണ് ഇവരുടെ വീഡിയോ പ്രചരിപ്പിച്ചത്. ഇങ്ങോട്ടു തരുന്നത് തങ്ങള്‍ താങ്ങും പക്ഷേ തിരിച്ച്‌ അങ്ങോട്ട് തരുന്നതും നിങ്ങള്‍ താങ്ങണം എന്നു പറഞ്ഞ് ഭീഷണി മുഴക്കി കൊണ്ടാണ് ഷമീര്‍ വീഡിയോ ചെയ്തത്.

സൈബര്‍ ഗുണ്ടയുടെ അധിക്ഷേപത്തിനെതിരെ ബിന്ദു ചന്ദ്രൻ തിരുവനന്തപും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. 

ഐടി ആക്ടിലെ വകുപ്പുകള്‍ പ്രകാരവും കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് വേണ്ടി സൈബറിടത്തില്‍ സജീവമായി ഇടപെടുന്ന ആളായതു കൊണ്ട് തന്നെ മുമ്ബും ബിന്ദു ചന്ദ്രനെതിരെ സൈബര്‍ അധിക്ഷേപം ഉണ്ടായിട്ടുണ്ട്.

ട്രോള്‍ വീഡിയോയിലൂടെ സിപിഎമ്മിനെ പരിഹസിക്കുന്ന രാഷ്ട്രീയ വ്യക്തിത്വമാണ് ബിന്ദുവിന്റേത്. ഒന്നാന്തരം ആക്ഷേപ ഹാസ്യത്തിലൂടെ സിപിഎമ്മിനെ തകര്‍ക്കുന്ന വിമര്‍ശനം. എകെജി സെന്ററില്‍ ആക്രമണം നടക്കുമ്പോള്‍ ശബ്ദം കേട്ട് ഭയചികിതയായെന്ന പികെ ശ്രീമതിയുടെ വിശദീകരണം അടക്കം ട്രോളാക്കിയ ബിന്ദു നേരത്തെ തന്നെ സിപിഎം സൈബര്‍ സഖാക്കളുടെ കണ്ണിലെ കരടാണ്. 

തൃക്കാക്കരയിലെ പെയിന്റടിയുമായി ബന്ധപ്പെട്ട് സ്വരാജിനെ കളിയാക്കുന്ന വീഡിയോയും വൈറലായി. ശിവൻകുട്ടി അപ്പൂപ്പൻ ഉണ്ണാൻ വരാത ദേവൂട്ടി വരില്ല... സ്‌കൂളിലെ ഇടപെടലില്‍ മന്ത്രിയെ വിമര്‍ശിച്ച വീഡിയോയും വൈറലായിരുന്നു.

ബിന്ദുവിനെ ഇല്ലായ്മ ചെയ്യാനുള്ള അവസരമാക്കി ഇതിനെ ചില കേന്ദ്രങ്ങള്‍ മാറ്റുന്നതിന് തെളിവാണ് സോഷ്യല്‍ മീഡിയയിലെ അക്രമങ്ങള്‍. സാധാരണ ഗതിയില്‍ തനിക്കെതിരെ വരുന്ന സൈബര്‍ ആക്രമണങ്ങള്‍ കാര്യമാക്കാറില്ല. എന്നാല്‍, ഉമ്മൻ ചാണ്ടിയെയും വിടാതെ അസഭ്യം ചേര്‍ത്ത് അധിക്ഷേപിക്കുന്നതിനെതിരെ ' നിയമപരമായി പോരാടുമെന്നാണ് ബിന്ദു വ്യക്തമാക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !