തിരുവനന്തപുരം: ഗൂഗിള്‍ പേയില്‍ തകരാറെന്ന് കാട്ടി പെട്രോള്‍ പമ്പില്‍ നിന്ന് പണം തട്ടി യുവാവ്. തിരുവനന്തപുരം വെഞ്ഞാറമൂട് - ആറ്റിങ്ങല്‍ റോഡിലുള്ള പെട്രോള്‍ പമ്പിലാണ് സംഭവമുണ്ടായത്..
ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. രാവിലെ പത്ത് മണിയോടെ യുവാവ് പെട്രോള്‍ പമ്പിലെത്തി. എതിര്‍വശത്ത് 'മമ്മൂസ്' എന്ന സാനിറ്ററി സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് പറഞ്ഞുവിട്ടതാണെന്നായിരുന്നു പമ്പിലുള്ളവരോട് പറഞ്ഞത്.
മമ്മൂസിലെ ഗൂഗിള്‍ പേ പ്രവര്‍ത്തിക്കാത്തതിനാല്‍ 3000രൂപ പമ്പില്‍ നിന്നും വാങ്ങാൻ പറഞ്ഞുവിട്ടതാണെന്നും ഇയാള്‍ പറഞ്ഞത്. കടയില്‍ സാധനം ഇറക്കാൻ വന്നതാണെന്ന് പറഞ്ഞ യുവാവ് കുറച്ച് പേപ്പറുകളും കയ്യില്‍ കരുതിയിരുന്നു. അത്യാവശ്യ സാഹചര്യങ്ങളില്‍ ഇതുപോലെ പണം കൊടുക്കാറുള്ളതിനാല്‍ മാനേജര്‍ വിഷ്ണു യുവാവിന് പണം നല്കി.
വൈകിട്ട് പണം ചോദിച്ച് മമ്മൂസിലേയ്ക്ക് വിളിച്ചപ്പോഴാണ് അബദ്ധം പറ്റിയെന്നറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യുവാവിന്റെ ചിത്രം ലഭിച്ചിട്ടുണ്ട്. ഇയാളെ സമീപത്തുള്ള ആര്‍ക്കും കണ്ടുപരിചയമില്ല. ദൃശ്യങ്ങള്‍ സഹിതം പൊലീസില്‍ പരാതി നല്കാൻ ഒരുങ്ങുകയാണ് പമ്പുടമ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.