തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം സാമ്പത്തികമായി അഭിവൃദ്ധിപ്പെടുകയും അന്താരാഷ്ട്ര ബന്ധങ്ങളില്‍ കരുത്താര്‍ജിക്കുകയും ചെയ്തെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.
രാജ്യത്തെ സാധാരണ പൗരന്മാര്ക്ക് വേണ്ടിയുള്ള യാത്രയാണിത്. മലയാളികളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളില്‍ ശരിയായ രീതിയില്‍ എത്തുന്നുണ്ടോയെന്ന് അറിയാനാണ് ഈ യാത്ര. പ്രതിഷേധക്കാരെ അടിച്ചോടിച്ചും ജനങ്ങളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുകയും ചെയ്യുന്ന യാത്രയല്ലയിത്.
രാഷ്ട്രീയത്തിന് അതീതമായി ജനക്ഷേമത്തിന് മുൻഗണന നല്‍കുന്നവരാണ് ഈ യാത്രയില്‍ പങ്കെടുക്കുന്നത്. വികസന വിഷയങ്ങളില്‍ രാഷ്ട്രീയം കാണരുത്.രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ജനപക്ഷ പരിപാടിയാണ് നടക്കുന്നത്.
സര്‍ക്കാര്‍ പദ്ധതികള്‍ ആര്‍ക്കെങ്കിലും നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ അത് അറിയാനും പരിഹരിക്കാനുമാണ് ഈ യാത്ര. നിരവധി ജനകീയ പദ്ധതികളെ കുറിച്ച് ജനങ്ങളോട് ചോദിച്ചറിയുകയും അവരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുകയും ചെയ്യും. വികസിത് ഭാരത് സങ്കല്പ് യാത്ര സാധാരണക്കാരുടെ പരിപാടിയാണെന്നും മുരളീധരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.