തിരുവനന്തപുരം: ഇന്ന് കാസര്‍ഗോഡ് കുട്ലു ഗോപാലകൃഷ്ണ ഹൈസ്കൂളിന് അവധി നല്കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം.
അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റര് സ്കൂളിന് 'ചട്ടവിരുദ്ധമായി അവധി നല്‍കിയത് വിവാദമായിരുന്നു. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് അവധി നല്‍കുന്നതെന്നാണ് ഡിഇഒയ്ക്ക് നല്കിയ അപേക്ഷയില്‍ ഹെഡ്മാസ്റ്റര് വ്യക്തമാക്കിയത്. അയോധ്യയില്‍ നടക്കുന്ന ചടങ്ങിന് കുട്ലുവില് പ്രാദേശിക അവധി നല്‍കുന്നതെങ്ങനെയെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. അവധിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്നാണ് ഡിഇഒ ദിനേശന് വിശദീകരിക്കുന്നത്. ചട്ടവിരുദ്ധമായി അവധി നല്‍കിയത് സംബന്ധിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്കൂളിന് പ്രാദേശിക അവധി നല്കാന് ഹെഡ്മാസ്റ്റര്‍ക്ക് അധികാരമുണ്ടെന്നും പകരം മറ്റൊരു ദിവസം പ്രവര്‍ത്തിക്കുമെന്നുമാണ് സ്കൂളുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.