തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ യാത്രാ ദുരിതം മൂന്ന് മാസം കൊണ്ട് പൂര്‍ണമായും പരിഹരിക്കുമെന്ന് ആന്റണി രാജു എംഎല്‍എ.ഇപ്പോഴുളള പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ദുബായിലേത് പോലെയാകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
നഗരത്തില്‍ സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വന്നതോടുകൂടി കഴിഞ്ഞ ആറ് വര്‍ഷത്തോളമായി എല്ലാം സ്തംഭിച്ച് കിടക്കുകയാണ്. കോണ്ട്രാക്ടര് പാതിവഴിയില്‍ ഇട്ടിട്ട് പോയി. ഒടുവില്‍ എല്ലാ നിയമ പരിരക്ഷയോടുകൂടി ഒരു പുതിയ പദ്ധതിയുണ്ടാക്കി, പഴയ ആളെ ഒഴിവാക്കി, അങ്ങനെ ചെയ്തപ്പോള്‍ ജൂണോടുകൂടി ടെൻഡര്‍ ഫണ്ട് ലാപ്സ് ആകുകയാണ്. അപ്പോള്‍ അതിന് മുൻപായി നിശ്ചയിച്ചിട്ടുളള എല്ലാ പദ്ധതികളും നടപ്പാക്കും.
റോഡുകള്‍ കുത്തിപ്പൊളിച്ചിട്ട കോണ്‍ട്രാക്ടര്‍മാര്‍ സ്ഥലം വിട്ടു. ധനസമ്പാദനമായിരുന്നു അവരുടെ ഉദ്ദേശം. ഉദ്യോഗസ്ഥ തലത്തിലുളളവരും അവര്‍ക്ക് കൂട്ടുനിന്നിട്ടുണ്ടാകാം. മേയില്‍ റോഡുകളുടെ പണി പൂര്‍ത്തിയാകും. ചില പ്രയാസ ഘട്ടങ്ങളില്‍ സിസേറിയൻ ചെയ്തല്ലേ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുന്നത്.
അതുപോലെ നമുക്ക് ഇപ്പോള്‍ ഒരു പ്രയാസമുണ്ട്. അത് മൂന്ന് മാസങ്ങള്‍ക്കുളളില്‍ എല്ലാം ശരിയാകും. ആധുനിക സംവിധാനങ്ങളോടുകൂടിയ റോഡുകള്‍ ഉടൻ തന്നെ നഗരത്തില്‍ വരും'- ആന്റണി രാജു വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.