പ്രധാനമന്ത്രിയുടെ സന്ദര്‍ശന പ്രചാരണ ബോര്‍ഡ് നീക്കി; കോര്‍പറേഷൻ കവാടത്തില്‍ സ്ഥാപിച്ച്‌ ബി.ജെ.പി പ്രതിഷേധം,,

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ പ്രചാരണാര്‍ഥം സ്വരാജ് റൗണ്ടില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ കോര്‍പറേഷൻ അധികൃതര്‍ അഴിച്ചുമാറ്റി.

ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ അഴിച്ച ബോര്‍ഡുകള്‍ തിരികെ കെട്ടി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കോര്‍പറേഷൻ കവാടത്തില്‍ ബോര്‍ഡ് സ്ഥാപിച്ച്‌ ബി.ജെ.പി പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സംഭവം.

പ്രധാനമന്ത്രിയുടെ തൃശൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്വരാജ് റൗണ്ടിലെ വിവിധ ഭാഗങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ബോര്‍ഡുകള്‍ എടുത്തുമാറ്റാൻ കോര്‍പറേഷൻ ആരോഗ്യവിഭാഗം അധികൃതര്‍ ആരംഭിച്ചതോടെ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. അപകടകരമായി സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് മാറ്റുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. 

വിവരമറിഞ്ഞ് ബി.ജെ.പി ജില്ല അധ്യക്ഷന്‍ കെ.കെ. അനീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ബോര്‍ഡ് അഴിക്കുന്നത് തടഞ്ഞ് പ്രതിഷേധിച്ചതോടെ കോര്‍പറേഷൻ ഈ ശ്രമത്തില്‍നിന്ന് പിൻവാങ്ങുകയായിരുന്നു. 

ഒടുവില്‍ അഴിച്ച ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തിരികെ കെട്ടി. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഇതിനിടെ സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് ഇടപെട്ട് നേതാക്കളുമായി സംസാരിച്ചു. ബോര്‍ഡ് അഴിക്കാനെത്തിയ ആരോഗ്യവിഭാഗം അധികൃതരെ മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !