കൗണ്‍സില്‍ യോഗത്തിനിടെ കാണാതായത് 30000 രൂപയുടെ എയര്‍പോഡ്; ആരെടുത്താലും തിരിച്ചുവച്ചില്ലെങ്കില്‍ പൊലീസിനെ സമീപിക്കുമെന്ന് പരാതിക്കാരൻ,

പാലാ: കൗണ്‍സില്‍ യോഗത്തിനിടയില്‍ എയർപോഡ് കാണുന്നില്ലെന്ന് പരാതിയുമായി കേരള കോണ്‍ഗ്രസ് കൗണ്‍സിലറായ ജോസ് ചീരംകുഴി.എയർപോഡ് ആരെടുത്താലും തിരിച്ചുവച്ചില്ലെങ്കില്‍ പൊലീസിനെ സമീപിക്കുമെന്നാണ് പരാതിക്കാരന്റെ മുന്നറിയിപ്പ്. പാലാ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആണ് സംഭവം.

30000 രൂപ വിലയുള്ള എയർപോഡ് കൗണ്‍സില്‍ യോഗത്തിനിടെയാണ് നഷ്ടമായതെന്നും ആരോ അത് മോഷ്ടിച്ചതായി സംശയിക്കുന്നുവെന്നും ജോസ്. ചർച്ച ചൂടുപിടിച്ചു. എയർപോഡിനെക്കുറിച്ച്‌ വിവരമില്ലാതായതോടെ ചെയർപേഴ്സണ്‍ വെളിപ്പെടുത്തി- എയർപോഡിന്റെ ലൊക്കേഷൻ കണ്ടെത്തി കഴിഞ്ഞെന്ന്.

എന്നിട്ടും ആരും കുറ്റംസമ്മതിച്ചില്ല. എയർപോഡ് തിരിച്ച്‌ തന്നില്ലെങ്കില്‍ പോലീസില്‍ പരാതി നല്കാനാണ് കൗണ്‍സിലറുടെ തീരുമാനം.. എല്‍ഡിഎഫിലെ ധാരണ പ്രകാരം ചെയർപേഴ്സണ്‍ സ്ഥാനം സിപിഐഎം ഇന്ന് ഒഴിയും. നിലവിലെ ചെയർപേഴ്സന്റെ നേതൃത്വത്തിലുള്ള അവസാന കൗണ്‍ലില്‍ യോഗത്തിന്റെ നിറമാണ് എയർപോഡ് ചർച്ച കെടുത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !