കെ റെയിലിനായി നിയോഗിച്ച റവന്യൂ വകുപ്പ് ജീവനക്കാര്‍ക്ക് ശമ്ബളം മുടങ്ങിയിട്ട് അഞ്ചുമാസം; ദുരിതത്തിലായത് സര്‍വെ നടപടികള്‍ക്കായി ഡെപ്യൂട്ടേഷനില്‍ നിയമിച്ച 205 ജീവനക്കാര്‍,,

കോട്ടയം: കെ റെയിലിനായി ഡെപ്യൂട്ടേഷനില്‍ നിയോഗിച്ച 205 റവന്യൂ വകുപ്പ് ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് അഞ്ചുമാസമായി., സില്‍വർ ലൈൻ പദ്ധതിയുടെ സർവെ നടപടികള്‍ക്കായി ഡെപ്യൂട്ടേഷനില്‍ നിയമിച്ച റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ് ദുരിതത്തിലായത്.11 പ്രത്യേക ഓഫീസുകളിലും എറണാകുളത്തെ പ്രത്യേക ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലുമായി 2021ലാണ് റവന്യൂ വകുപ്പ് ജീവനക്കാരെ സില്‍വർ ലൈൻ ജോലികള്‍ക്കായി നിയോഗിച്ചത്. 

ഇതിലെ ഗസ്റ്റഡ് ജീവനക്കാർക്ക് 2023 ഓഗസ്റ്റ് മുതല്‍ ശമ്ബളം ലഭിക്കുന്നില്ല. മറ്റുള്ളവർക്ക് നവംബർ വരെ ശമ്ബളം ലഭിച്ചെങ്കിലും കഴിഞ്ഞ രണ്ടുമാസമായി അവർക്കും ശമ്പളമില്ലാത്ത സാഹചര്യമാണ്.

സില്‍വർ ലൈൻപദ്ധതി മുടങ്ങിയെങ്കിലും ഇപ്പോഴും ഈ ജീവനക്കാരുടെ ഓഫീസിന്റെ പേരായി രേഖകളിലുള്ളത് കേരള റെയില്‍ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്-കിഫ്ബി എന്ന പേരുതന്നെയാണ്. പദ്ധതി സർക്കാർ ഉപേക്ഷിക്കാത്തതിനാലാണ് ഈ വിലാസത്തില്‍തന്നെ ഓഫീസുകള്‍ പ്രവർത്തിക്കുന്നത്. ഓഗസ്റ്റുവരെ ട്രഷറിയില്‍നിന്ന് ശമ്പളം ലഭിച്ചിരുന്നതും ഇതേ വിലാസം വെച്ചായിരുന്നു.

സുല്‍വർ ലൈൻ പദ്ധതിക്ക് തടസ്സം നേരിട്ടതോടെ ഇവരെ കിഫ്ബിയുടേത് ഉള്‍പ്പെടെ വിവിധ പ്രോജക്ടുകളിലേക്ക് പുനർവിന്യസിച്ചു. സില്‍വർ ലൈൻ മുടങ്ങിയെങ്കിലും 2023 ഓഗസ്റ്റുവരെ കിഫ്ബിയില്‍നിന്ന് ശമ്പളം നല്‍കി. അതുവരെയും ധനകാര്യവകുപ്പിന്റെ പ്രവർത്തനാനുമതി ഓഫീസുകള്‍ക്ക് ഉണ്ടായിരുന്നു.

ഏതുസ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണോ സേവനം അനുഷ്ഠിക്കുന്നത് അവരാണ് ജീവനക്കാർക്ക് ശമ്പളം അനുവദിക്കേണ്ടത്. തുടർ അനുമതിക്കായുള്ള അതത് ഓഫീസുകളുടെ അപേക്ഷ ധനവകുപ്പ് നിരസിക്കുകയായിരുന്നു. ഇതാണ് ശമ്പളം മുടങ്ങാൻ ഒരു കാരണം. ശമ്പളം അനുവദിക്കാനുള്ള കിഫ്ബിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നല്‍കാത്തതും കാരണമായി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !