കോട്ടയം: കെ റെയിലിനായി ഡെപ്യൂട്ടേഷനില്‍ നിയോഗിച്ച 205 റവന്യൂ വകുപ്പ് ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് അഞ്ചുമാസമായി., സില്‍വർ ലൈൻ പദ്ധതിയുടെ സർവെ നടപടികള്‍ക്കായി ഡെപ്യൂട്ടേഷനില്‍ നിയമിച്ച റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ് ദുരിതത്തിലായത്.11 പ്രത്യേക ഓഫീസുകളിലും എറണാകുളത്തെ പ്രത്യേക ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലുമായി 2021ലാണ് റവന്യൂ വകുപ്പ് ജീവനക്കാരെ സില്‍വർ ലൈൻ ജോലികള്‍ക്കായി നിയോഗിച്ചത്.
ഇതിലെ ഗസ്റ്റഡ് ജീവനക്കാർക്ക് 2023 ഓഗസ്റ്റ് മുതല്‍ ശമ്ബളം ലഭിക്കുന്നില്ല. മറ്റുള്ളവർക്ക് നവംബർ വരെ ശമ്ബളം ലഭിച്ചെങ്കിലും കഴിഞ്ഞ രണ്ടുമാസമായി അവർക്കും ശമ്പളമില്ലാത്ത സാഹചര്യമാണ്.
സില്‍വർ ലൈൻപദ്ധതി മുടങ്ങിയെങ്കിലും ഇപ്പോഴും ഈ ജീവനക്കാരുടെ ഓഫീസിന്റെ പേരായി രേഖകളിലുള്ളത് കേരള റെയില്‍ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്-കിഫ്ബി എന്ന പേരുതന്നെയാണ്. പദ്ധതി സർക്കാർ ഉപേക്ഷിക്കാത്തതിനാലാണ് ഈ വിലാസത്തില്‍തന്നെ ഓഫീസുകള്‍ പ്രവർത്തിക്കുന്നത്. ഓഗസ്റ്റുവരെ ട്രഷറിയില്‍നിന്ന് ശമ്പളം ലഭിച്ചിരുന്നതും ഇതേ വിലാസം വെച്ചായിരുന്നു.
സുല്‍വർ ലൈൻ പദ്ധതിക്ക് തടസ്സം നേരിട്ടതോടെ ഇവരെ കിഫ്ബിയുടേത് ഉള്‍പ്പെടെ വിവിധ പ്രോജക്ടുകളിലേക്ക് പുനർവിന്യസിച്ചു. സില്‍വർ ലൈൻ മുടങ്ങിയെങ്കിലും 2023 ഓഗസ്റ്റുവരെ കിഫ്ബിയില്‍നിന്ന് ശമ്പളം നല്‍കി. അതുവരെയും ധനകാര്യവകുപ്പിന്റെ പ്രവർത്തനാനുമതി ഓഫീസുകള്‍ക്ക് ഉണ്ടായിരുന്നു.
ഏതുസ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണോ സേവനം അനുഷ്ഠിക്കുന്നത് അവരാണ് ജീവനക്കാർക്ക് ശമ്പളം അനുവദിക്കേണ്ടത്. തുടർ അനുമതിക്കായുള്ള അതത് ഓഫീസുകളുടെ അപേക്ഷ ധനവകുപ്പ് നിരസിക്കുകയായിരുന്നു. ഇതാണ് ശമ്പളം മുടങ്ങാൻ ഒരു കാരണം. ശമ്പളം അനുവദിക്കാനുള്ള കിഫ്ബിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നല്‍കാത്തതും കാരണമായി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.