പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസിന് വീണ്ടും തീപിടിച്ചു. ഹിൽ വ്യൂവിൽനിന്നും ആളുകളെ കയറ്റാൻ ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമാണെന്നാണ് പ്രാഥമിക നിഗമനം.
പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. ഉടൻ ഫയർ ഫോഴ്സെത്തി തീയണച്ചു. തീപിടിത്തത്തിൽ ആളപായമില്ല. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്.
ശനിയാഴ്ച ഇതേ സ്ഥലത്ത് വച്ച് പമ്പ – നിലക്കൽ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ് ചെയിൻ സർവീസ്സിന് തീപിടിച്ചിരുന്നു. പമ്പയിലെത്തിയത്തിന് ശേഷം ബസിനുള്ളിൽ തീ പടർന്നതിനാൽ അപകടത്തില്‍ ആർക്കും പരുക്ക് ഇല്ലായിരുന്നു. അതായത് അപകടസമയത്ത് ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. തുടർന്ന് ഫയർഫോഴ്സ് അധികൃതരെത്തി തീയണയ്ക്കുകയായിരുന്നു.
ബസ് സ്റ്റാർട്ട് ചെയ്യുന്നതിൽ ചില സാങ്കേതിക തകരാറുകൾ കണ്ടതിനെ തുടർന്ന് ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്ന് ഇറങ്ങിയതിനുശേഷം മിനിറ്റുകൾക്കകം ബസിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുകയും തീ പടരുകയും ആയിരുന്നു.
ഷോട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. വിഷയത്തിൽ ഡിപിഒ അന്വേഷണത്തിന് ഉത്തരവിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.