ദുരിതാശ്വാസനിധി: മുഖ്യമന്ത്രിക്കും മുൻമന്ത്രിമാര്‍ക്കും ഹൈക്കോടതി നോട്ടീസ് ,നടപടി ലോകായുക്താ വിധി ചോദ്യംചെയ്ത ഹര്‍ജിയില്‍,,

 കൊച്ചി: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്നാരോപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 17 മന്ത്രിമാര്‍ക്കുമെതിരെ നല്‍കിയ പരാതി ലോകായുക്ത തള്ളിയതിനെതിരെ തിരുവനന്തപുരം സ്വദേശി ആര്‍.എസ്.ശശികുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് മുഖ്യമന്ത്രിക്കും മുൻ മന്ത്രിമാര്‍ക്കും നോട്ടീസ് നല്‍കാനും നിര്‍ദ്ദേശിച്ചു. മാര്‍ച്ച്‌ 11ന് വീണ്ടും പരിഗണിക്കും.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍നിന്ന് എൻ.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും മുൻ എം.എല്‍.എ കെ.കെ. രാമചന്ദ്രൻ നായരുടെ ആശ്രിതര്‍ക്ക് 8.5 ലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചതിനെയാണ് ഹര്‍ജിക്കാരൻ ലോകായുക്തയില്‍ ചോദ്യംചെയ്തത്.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ ഉള്‍ റഷീദും ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഹര്‍ജി തള്ളി പ്രത്യേകം ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. 

ആരോപണം നിലനില്‍ക്കില്ലെന്ന് ലോകായുക്ത വിധിയെഴുതിയപ്പോള്‍, ഉപലോകായുക്തമാര്‍ മന്ത്രിസഭാ തീരുമാനത്തെ ലോകായുക്തയില്‍ ചോദ്യം ചെയ്യാനാവില്ലെന്നാണ് വ്യക്തമാക്കിയത്. മൂന്ന് ഉത്തരവുകളും റദ്ദാക്കണമെന്നും ഹര്‍ജി നിലനില്‍ക്കുമോയെന്നതടക്കമുള്ള വിഷയങ്ങള്‍ വീണ്ടും പരിഗണിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

 മുഖ്യമന്ത്രിക്ക് കത്ത് 

മുഖ്യമന്ത്രിക്ക് കത്തു നല്‍കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഉന്നത സ്ഥാനത്തുള്ളവരെ ഔദ്യോഗിക പദവിയില്‍ കക്ഷി ചേര്‍ക്കുമ്പോ നോട്ടീസിന് പകരം രജിസ്ട്രാര്‍ ഒപ്പുവച്ച കത്താണ് നല്‍കേണ്ടതെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി വാദിച്ചു. 

ഹൈക്കോടതി ചട്ടത്തിലെ സെക്ഷൻ 51 ഡിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. കോടതി അത് അംഗീകരിക്കുകയായിരുന്നു. കത്താണെങ്കിലും നോട്ടീസായാണ് കണക്കാക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !