കണ്ണൂര്‍: സംസ്ഥാന സര്‍കാരിന്റെ സാമ്പത്തിക പ്രതിസന്ധി സ്കൂള്‍ പ്രധാനാധ്യാപകരെ പ്രതിസന്ധിയുടെ ചുഴിയില്‍ വട്ടം കറക്കുന്നു.
നവംബര്‍ മാസത്തെ തുക ഉടന്‍തന്നെ വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍കാര്‍ ഹൈകോടതിയെ അറിയിച്ചിരുന്നു. പദ്ധതിക്ക് ഓരോ മാസവും അഡ്വാന്‍സായി തുക അനുവദിക്കണമെന്നും മുട്ട, പാല് വിതരണത്തിന് പ്രത്യേക തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷനും മറ്റുചില സംഘടനകളും നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കഴിഞ്ഞമാസം സംസ്ഥാന സര്‍കാര്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
ഉച്ചഭക്ഷണ പദ്ധതിക്ക് നിലവില്‍ അനുവദിക്കുന്ന തുക തീര്‍ത്തും അപര്യാപ്തമാണെന്നും ഏതെങ്കിലും തരത്തില്‍ തുക ലഭ്യമായാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സാധിക്കൂവെന്നും സംസ്ഥാന സര്‍കാരിന്റെ സപ്ലിമെന്ററി ന്യൂട്രീഷ്യന്റെ ഭാഗമായ മുട്ടയ്ക്കും പാലിനും പ്രത്യേകമായി തുക അനുവദിക്കാത്ത പക്ഷം ഇവയുടെ വിതരണം തുടരാന്‍ സാധിക്കുകയില്ലെന്നും, പാചകച്ചെലവിനുള്ള തുക തീര്‍ത്തും
അപര്യാപ്തമായതിനാല്‍, ഗവണ്മെന്റ് നിര്‍ദേശിക്കുന്ന രീതിയിലുള്ള മെനു പാലിക്കുക സാധ്യമല്ലെന്നും കെ പി പി എച് എ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസ് വീണ്ടും 16ന് പരിഗണിക്കുന്നുണ്ട്.
പ്രധാനാധ്യാപകരുടെ സാമ്പത്തിക നഷ്ടവും ദുരിതങ്ങളും പരിഹരിക്കുന്നതുവരെ നിയമ പോരാട്ടം തുടരുമെന്ന് കെ പി പി എച് എ സംസ്ഥാന ജെനറല്‍ സെക്രടറി ജി സുനില്‍കുമാര്‍, പ്രസിഡന്റ് പി കൃഷ്ണപ്രസാദ് എന്നിവര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.