മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു; നിർമാണം തുടങ്ങി, ആദ്യഗഡു കൈമാറി,,

 ഇടുക്കി: പെൻഷൻ മുടങ്ങിയതിനെതിരെ തെരുവിൽ ‘ഭി​ക്ഷ തെ​ണ്ട​ൽ’​ സ​മ​രം ന​ട​ത്തി​യ അടിമാലിയിലെ മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു. കെ.പി.സി.സിയാണ് വീട് നിർമിക്കുന്നത്.

മറിയക്കുട്ടിക്ക് വീട് നിർമിച്ച് നൽകുമെന്ന് കെ.പി.സി.സി വാഗ്ദാനം ചെയ്തിരുന്നു. മകളുടെ പേരിലുള്ള സ്ഥലത്ത് പഴയ വീട് പൊളിച്ച് നീക്കി പുതിയ വീടിന്റെ നിർമാണ ജോലികൾ ആരംഭിച്ചു.

വീടിന്റെ തറക്കലിടല്‍ കര്‍മ്മം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ, ഡീന്‍ കുര്യാക്കോസ് എം.പി എന്നിവർ ചേർന്ന് നിര്‍വഹിച്ചു. നിര്‍മ്മാണത്തിന് ആദ്യഗഡു കൈമാറി. കെ.പി.സി.സി 5 ലക്ഷം രൂപയാണ് നൽകുന്നത്. അധികമായി വരുന്ന തുക അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നൽകും.

മറിയക്കുട്ടി കോണ്‍ഗ്രസ് ആണോ സി.പി.എം ആണോ ബി.ജെ.പി ആണോ എന്നൊന്നും നോക്കിയിട്ടല്ല കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തതെന്ന് കെ. സുധാകരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചു. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന സ്ത്രീയെ മാനുഷിക പരിഗണനയോടു കൂടി ചേര്‍ത്തു പിടിക്കുകയാണ് ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !