കൊച്ചി: സർക്കാർ ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് ഭൂപതിവ് ചട്ടത്തില്‍ 1971-ല്‍ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തില്‍ പട്ടയം അനുവദിക്കുന്നത് ഹൈക്കോടതി തടഞ്ഞു.1964-ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ ചട്ടം അഞ്ച്, ഏഴ് എന്നിവയുടെ നിയമസാധുത ചീഫ് സെക്രട്ടറി വിശദീകരിക്കണം എന്നും കോടതി നിർദേശിച്ചു.
സർക്കാർ ഭൂമി കൈയേറി കൈവശം വെച്ചിരിക്കുന്നവർക്ക് പട്ടയം നല്‍കാൻ അനുവദിക്കുന്നതാണ് ഈ വകുപ്പുകള്‍ എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
1964-ലെ ഭൂപതിവ് ചട്ടം പൊതുതാത്‌പര്യത്തിനോ പൊതുലക്ഷ്യത്തിനോ വിരുദ്ധമായി ഭൂമി പതിച്ചുനല്‍കാൻ അനുവദിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഇടുക്കി കളക്ടർക്കും ബന്ധപ്പെട്ട അധികാരികള്‍ക്കുമാണ് നിർദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, ഫലത്തില്‍ ഉത്തരവ് താത്‌കാലികമായെങ്കിലും സംസ്ഥാനത്തെ പട്ടയവിതരണത്തെ ആകെ ബാധിച്ചേക്കും.
കേരള ഭൂപതിവ് നിയമപ്രകാരം പട്ടയത്തിന് അപേക്ഷിക്കുന്നവരുടെ കാര്യത്തിലാണ് ഉത്തരവ് ബാധകമാകുന്നതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കിയിലെ കൈയേറ്റങ്ങള്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് വണ്‍ എർത്ത് വണ്‍ ലൈഫ് എന്ന സംഘടന നല്‍കിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
സർക്കാർ ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്നവർ പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് വരുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പട്ടയം ലഭിക്കുന്നതിനുള്ള ഒരു അവകാശവും ഇല്ലാത്തവരാണവർ.
1964-ലെ ഭൂപതിവ് ചട്ടം നാല് പ്രകാരം കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഭൂമി പതിച്ചു നല്‍കാൻ കഴിയുന്നത്. എന്നാല്‍, ചട്ടം അഞ്ച് പ്രകാരം കൈയേറിയ ഭൂമിയും എതിർപ്പ് ഉന്നയിച്ചിട്ടില്ലെങ്കില്‍ പതിച്ചുനല്‍കാമെന്ന് വ്യക്തമാക്കുന്നു.
1964-ല്‍ ചട്ടം കൊണ്ടുവരുമ്ബോള്‍ അന്നുവരെയുള്ള കൈയേറ്റത്തിന് പട്ടയം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, പിന്നീട് ചട്ടം ഏഴില്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെ 1971 ന് മുമ്ബ് സർക്കാർ ഭൂമി കൈയേറിയവർക്ക് പട്ടയത്തിനായി അപേക്ഷിക്കാൻ അനുമതി നല്‍കി.
പ്രത്യക്ഷത്തില്‍ 1964-നുശേഷം സർക്കാർ ഭൂമി കൈയേറിയവർക്കും ഭൂമി പതിച്ചുകിട്ടാൻ യോഗ്യരാക്കുന്നതായി ഈ മാറ്റം എന്ന് കോടതി വിലയിരുത്തി.
ഭൂപതിവ് നിയമത്തിലെ ചട്ടം 11 പ്രകാരം തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലം മാത്രമേ പതിച്ചുനല്‍കാൻ കഴിയൂ. നിയമത്തിന്റെ ലക്ഷ്യത്തെ തോല്‍പ്പിക്കുന്ന ചട്ടങ്ങള്‍ സർക്കാരിന് തയ്യാറാക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.