പിറവം: മുഖ്യമന്ത്രിയെ പുകഴ്ത്തിയാല്‍ വകുപ്പുകള്‍ കൂടുതല്‍ കിട്ടുമെന്ന് മന്ത്രി വാസവൻ തെളിയിച്ചുവെന്ന് രമേശ് ചെന്നിത്തല.പിറവത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അബിൻ വര്‍ക്കി കോടിയാട്ട്, നിയോജകമണ്ഡലം പ്രസിഡന്റായ ജിത്തു പ്രദീപ് എന്നിവര്‍ക്ക് നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇനി നയിക്കേണ്ടത് യുവ നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്, കെപിസിസി സെക്രട്ടറിമാരായ ജയ്സണ്‍ ജോസഫ്, ഐ.കെ. രാജു, ആശാ സനില്‍, കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.പി. ബാബു, കെ.കെ. സോമൻ, സി.എ. ഷാജി, റീസ് പുത്തൻവീട്ടില്‍,
കെ.ആര്. പ്രദീപ് കുമാര്‍, സിജോ ജോസഫ്, അബ്ദുല്‍ റഷീദ്, എല്‍ദോ ബാബു വട്ടക്കാവില്‍, ബേസില്‍ പാറേക്കുടി, ജെറിൻ ജേക്കബ്, തൗഫീഖ് രാജൻ, പി.സി. ജോസ്, പ്രിൻസ് പോള്‍ ജോണ്‍, വില്‍സണ്‍ കെ. ജോണ്‍, എല്‍ദോ ടോം പോള്‍, ജോമോൻ ജോയ്, കെ.കെ. അജി എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.