കൊച്ചി: എം.ടി. വാസുദേവൻ നായര്‍ കേരള സി.പി.എമ്മിനോട് പറഞ്ഞത് വര്‍ഷങ്ങള്‍ക്ക് മുൻപ് ജ്ഞാനപീഠ ജേതാവ് മഹാശ്വേത ദേവി പശ്ചിമ ബംഗാളില്‍ പറഞ്ഞതിന് സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ബംഗാളില്‍ അപകടത്തിലേക്ക് പോകുന്ന സി.പി.എം സര്‍ക്കാറിനെ കുറിച്ചാണ് മഹാശ്വേത ദേവി രൂക്ഷ വിമര്‍ശനം അന്ന് നടത്തിയത്. അതിന് സമാനമായി ജ്ഞാനപീഠ ജേതാവ് കൂടിയായ എം.ടി. സി.പി.എമ്മിന്റെ അവസാന നാളില്‍ അവര്‍ക്ക് കൊടുക്കുന്ന മുന്നറിയിപ്പായി കാണണമെന്നും സതീശൻ പറഞ്ഞു.
സി.പി.എം ജീര്‍ണത ബാധിച്ച പാര്‍ട്ടിയാണ്. ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷമാണ് സി.പി.എം. സംഘ്പരിവാറിന്റെ വഴികളിലൂടെയാണ് ഇവര്‍ സഞ്ചരിക്കുന്നത്. ഫാഷിസത്തെ നമ്മള് രാജ്യ വ്യാപകമായി എതിര്‍ക്കുകയാണ്. കേരളത്തില്‍ ഫാഷിസത്തിന്റെ മുഖം തന്നെയാണ് സി.പി.എമ്മിനുള്ളത്.
അടിച്ചമര്‍ത്തല്‍, അക്രമം, അനീതി, ഇരട്ടനീതി, അസഹിഷ്ണുത ഇതെല്ലാം മോദി ഭരണകൂടത്തിന് ഉള്ളതു പോലെ തന്നെ കേരള സര്‍ക്കാറിനും മുഖ്യമന്ത്രിക്കും ഉണ്ട്. ആ തിരിച്ചറിവ് ഭയപ്പെടുത്തുന്നു. ദേശീയ തലത്തില്‍ ഫാഷിസത്തിനെതിരെ പോരാടുന്നവര്‍ കേരളത്തിലേക്ക് നോക്കുമ്ബോള്‍ ഭയപ്പെടുത്തുന്ന കാഴ്ചകളാണ് കാണുന്നതെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.