കൊച്ചി: അടുത്തമാസം ശമ്പളം കൊടുക്കാന്‍ സഹകരണ ബാങ്കുകളില്‍ നിന്നു കടമെടുക്കാന്‍ സര്‍ക്കാര്‍. ശമ്പളവും പെന്‍ഷനും നല്കാന് പോലും ബുദ്ധിമുട്ടുന്ന രീതിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു സംസ്ഥാനം നേരിടുന്നത്.കഴിഞ്ഞവര്‍ഷം കൂടുതല്‍ വിഹിതം നല്കിയതിനാല്, ഈ വര്‍ഷം ബാക്കി തുകയേ നല്‍കൂവെന്ന കേന്ദ്ര നിലപാടും സംസ്ഥാനത്തിനു തിരിച്ചടിയാണ്. അതേ സമയം, പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു ശക്തമായ ഭാഷയില്‍ കത്തെഴുതാന്‍ ഒരുങ്ങുകയാണു കേരളം.
ചെലവഴിക്കാത്ത പദ്ധതി വിഹിതത്തിനു പുറമേ വായ്പയും വാങ്ങി ശമ്പളം നല്‍കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. പെന്ഷന് വിതരണത്തിനായി രൂപീകരിച്ച സാമൂഹിക സുരക്ഷാ പെന്ഷന് കമ്പനിയാണു സഹകരണ ബാങ്കുകളില്‍ നിന്നു വായ്പയെടുക്കുക. വായ്പയ്ക്കു സര്‍ക്കാര്‍ ഗാരണ്ടി നില്ക്കും.
8.80 ശതമാനം പലിശയ്ക്കെടുക്കുന്ന വായ്പ ഒരു വര്‍ഷം കൊണ്ടു തിരിച്ചടയ്ക്കാമെന്നാണു ധാരണ. പ്രതിമാസം പലിശയടച്ച ശേഷം മുതല്‍ തുക ഒടുവില്‍ ഒരുമിച്ച് അടയ്ക്കും.ആവശ്യത്തിനു പണം കൈവശമുള്ള പ്രാഥമിക സഹകരണ സൊസൈറ്റികള്‍,
പ്രാഥമിക കാര്‍ഷിക സഹകരണ സൊസൈറ്റികള്‍, എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവയുടെ കണ്‍സോര്‍ഷ്യമാകും വായ്പ നല്‍കുക. കണ്ണൂരിലെ മാടായി സഹകരണ ഗ്രാമീണ ബാങ്കാണ് കണ്‍സോര്‍ഷ്യത്തിന്റെ ഫണ്ട് കൈകാര്യം ചെയ്യുക. കേരള ബാങ്കില്‍ ഇതിനായി പ്രത്യേക അക്കൗണ്ട് ആരംഭിക്കും.
ഫണ്ട് മാനേജരും പെന്‍ഷനും കമ്പിനിയും തമ്മില്‍ ഒപ്പിടുന്ന കരാര്‍ പ്രകാരമാകും വായ്പ കൈമാറുക.കടമെടുപ്പിലെ കേന്ദ്ര നിയന്ത്രണവും ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള താല്‍ക്കാലിക കടമെടുപ്പില്‍ വന്ന പ്രതിസന്ധിയും പരിഗണിച്ച് ക്ഷേമ പെന്ഷന് വിതരണത്തിന് സഹകരണ ബാങ്കുകളില്‍ നിന്ന് 2,000 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.
നികുതി പിരിവില്‍ പിന്നിലെന്നു കേന്ദ്രം
അതേ സമയം, കേരളത്തില്‍ നികുതി പിരിവ് വളരെ കുറവാണെന്നാണു കേന്ദ്രത്തിന്റെ നിലപാട്. നികുതി കുടിശിക പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. കിട്ടാനുള്ള നികുതി വരുമാനത്തിന്റെ 25 ശതമാനം നികുതി തമിഴ്നാട് പിരിച്ചെടുത്തു കഴിഞ്ഞു. എന്നിട്ടും കേരളം ഇക്കാര്യത്തില്‍ ഏറെ പിന്നിലാണെന്നാണു കേന്ദ്രത്തിന്റെ വാദം.
വന്‍കിട സ്ഥാപനങ്ങള്‍ കോടികളുടെ വില്പന നികുതി കുടിശികയാണു വരുത്തിയിട്ടുള്ളത്. അവ പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വലിയ ക്ലബുകള്‍ നികുതിയിനത്തില്‍ സര്‍ക്കാരിനു നല്കാനുള്ളതു കോടികളാണ്.
ജപ്തി നടപടി തുടങ്ങുമ്പോള്‍ തന്നെ മന്ത്രി ഇടപെട്ടു തടയുകയാണു ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ മന്തിയ്ക്കുള്ള സവിശേഷ അധികാരമുപയോഗിച്ചാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.