കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചാലും കെ റെയില്‍ നടപ്പാക്കാൻ തങ്ങള്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കാനാവാത്ത അപ്രായോഗികമായ പദ്ധതിയാണ് അത്. ഉച്ചഭക്ഷണം കൊടുക്കാൻ പണമില്ലാത്ത സര്‍ക്കാരാണ് കെ റെയില്‍ ഉണ്ടാക്കാൻ പോകുന്നത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത ബാധ്യതയാണ് കേരളത്തിന്. കമ്മീഷന് വേണ്ടി മാത്രമുള്ള പദ്ധതിയാണ് കെ റെയിലെന്നും അദ്ദേഹം വിമര്‍ശിച്ചു.
നവ കേരള സദസിലുടനീളം തനിക്കെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയ ആളാണ് സജി ചെറിയാൻ. അപകീര്‍ത്തികരമായ പരാമര്‍ശമാണ് സജി ചെറിയാൻ നടത്തിയത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പരിപാടികള്‍ക്ക് വിളിച്ചാല്‍ ആളുകള്‍ക്ക് പോകേണ്ടിവരും. നവ കേരള സദസില്‍ പങ്കെടുത്ത ആരെക്കുറിച്ച് എങ്കിലും ഞങ്ങള്‍ മോശമായി പറഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രി വിളിച്ച സദസ്സില്‍ ക്രൈസ്തവ നേതാക്കള്‍ പോയത് തെറ്റല്ല. അതിനു പോയവരെ കളിയാക്കുകയും പരിഹസിക്കുകയും അല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ അറിവോടുകൂടി മര്യാദയ്ക്ക് ജീവിക്കുന്ന ആള്‍ക്കാരെയാണ് സജി ചെറിയാൻ അപമാനിക്കുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പോയതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് ഭംഗിയായി പ്രകടിപ്പിക്കാം. രാഷ്ട്രീയത്തോട് ആളുകള്‍ക്ക് വെറുപ്പ് തോന്നുന്നത് ഇതൊക്കെ കൊണ്ടാണ്.
വി എം സുധീരന്റെ പരാമര്‍ശം ശെരിയല്ല. നേതാക്കന്മാര്ക്കിടയിലെ അഭിപ്രായവ്യത്യാസം പാര്‍ട്ടിക്കുള്ളില്‍ ആണ് ചര്‍ച്ച ചെയ്യേണ്ടത്. പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിക്കുന്ന ഒരു പരാമര്‍ശവും താൻ നടത്തില്ല. താനും കൂടി അത് പറഞ്ഞാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടാകും. ജാതി സംവരണത്തില്‍ അഭിപ്രായം പറയാൻ എൻഎസ്എസിന് അവകാശമുണ്ടെന്നും അവര്‍ക്ക് അതിന്റേതായ ന്യായങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.