കടയുടെ മുന്നില്‍ ഇരുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; മദ്ധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തിയ കടയുടമ അറസ്റ്റില്‍

കൊച്ചി: കടയുടെ മുന്നില്‍ ഇരുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മദ്ധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തിയ കടയുടമ അറസ്റ്റില്‍.

വടക്കേ ഇരുമ്പനം സ്വദേശി ശശി ആണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ ഇരുമ്പനം സ്വദേശി ഹരിഹരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വടക്കേ ഇരുമ്പനം ട്രാക്കോ കേബിളിനടുത്ത് എരൂര്‍ റോഡിലുള്ള ഹരിഹരന്റെ കടയ്‌ക്ക് മുന്നിലാണ് സംഭവം നടന്നത്. തുണിക്കടയും ടെയ്‌ലറിംഗ് ഷോപ്പും ചേര്‍ന്നാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ശശി തുണിക്കടയുടെ മുന്നില്‍ ഇരുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

കടയുടെ മുന്നില്‍ നിന്ന് എഴുന്നേറ്റ് പോകാൻ ഉടമ ആവശ്യപ്പെട്ടെങ്കിലും ശശി ഏണീറ്റ് പോകാൻ തയാറായില്ല. ഇതില്‍ പ്രകോപിതനായ ഹരിഹരൻ വാക്കത്തി എടുത്ത് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴുത്തിലും നെറ്റിയിലും വെട്ടേറ്റ ശശിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !