തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ കെഎസ്‌ഇബി സ്തംഭനാവസ്ഥയിലേക്ക്. പുതിയ നിർമാണ പ്രവൃത്തികള്‍ ആരംഭിക്കില്ല.
അടിയന്തര പ്രധാന്യമില്ലാത്ത നിർമാണ പ്രവൃത്തികള്‍ നിർത്തിവയ്ക്കാനും ടെക്നിക്കല്‍ ഡയറക്ടർമാർക്ക് സിഎംഡി നിർദേശം നല്‍കി. ശമ്പളവും പെൻഷനും നല്‍കാൻ ലോണ്‍ എടുക്കേണ്ട സ്ഥിതി ആയതിനാല്‍ ചെലവ് ചുരുക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും സിഎംഡി നല്‍കിയ കത്തില്‍ പറയുന്നു.
ദീർഘകാല കരാർ റദ്ദാക്കപ്പെട്ടതിലൂടെ ഉയർന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടി വന്നു, കാലവർഷത്തിലൂടെ ആവശ്യത്തിനു മഴ ലഭിച്ചില്ല, സർക്കാർ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവ വൈദ്യുതി കുടിശ്ശിക നല്‍കുന്നില്ല. ലോണ്‍ എടുത്ത് പെൻഷനും ശമ്ബളവും നല്‍കേണ്ട അവസ്ഥയിലെന്നാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വിവരിച്ചുള്ള സിഎംഡിയുടെ കത്ത്.
പ്രതിസന്ധി മറികടക്കാൻ പരമാവധി ചെലവ് ചുരുക്കണമെന്നാണ് കെഎസ്‌ഇബി ചെയർമാനും സിഎംഡിയുമായ രാജൻ ഖോബ്രഗടെ ടെക്നിക്കല്‍ ഡയറക്ടർമാർക്ക് നല്‍കിയ കർശന നിർദേശം. പുതിയ നിർമാണ പ്രവർത്തനങ്ങള്‍ പൂർണമായും വിലക്കി, കൂടാതെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങളില്‍ മുൻഗണന നിശ്ചയിച്ച് അതിൻ്റെ പ്രവർത്തനങ്ങള്‍ മാത്രം പൂർത്തിയാക്കണമെന്നാണ് നിർദേശം.
അടുത്ത സാമ്പത്തിക വർഷത്തിലും പ്രവർത്തനങ്ങള്‍ മുൻഗണന അടിസ്ഥാനമാക്കി ഏറ്റെടുത്താല്‍ മതി. വൈദ്യുത പദ്ധതികള്‍ക്ക് അടക്കം ഓരോ മാസവും ആവശ്യമായ പണത്തിൻ്റെ കണക്ക് റിപ്പോർട്ട് ആയി നല്‍കാനും സിഎംഡി നല്‍കിയ കത്തില്‍ പറയുന്നു. മൂന്ന് ദിവസത്തിനകമാണ് റിപ്പോർട്ട് നല്‍കേണ്ടത്. വേനല്‍കാലത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നും പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.