എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അപൂര്‍വ ശസ്ത്രക്രിയ; ഇടുപ്പെല്ല് മാറ്റി സ്ഥാപിച്ചു.

കൊച്ചി: അസ്ഥിരോഗ വിഭാഗത്തില്‍ അപൂർവമായ ശസ്ത്രക്രിയ വിജയകരമായി നിർവഹിച്ച്‌ എറണാകുളം സർക്കാർ മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗം.

അസ്ഥിരോഗ വിഭാഗം മേധാവി പ്രഫ.ഡോ.ജോർജ് കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. 

ഒൻപതു വർഷം മുൻപ് റോഡ് അപകടത്തില്‍ ഇടുപ്പെല്ല് പൂർണമായും ഒടിഞ്ഞ് ഇടുപ്പെല്ലിന്റെ കുഴ തെന്നിമാറിയ പറവൂർ ചെട്ടിക്കാട് സ്വദേശി ജോസഫി(53) നെയാണ് ഇടുപ്പെല്ല് അസറ്റാബുലർ പുനർനിർമാണ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. 

 മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയായിരുന്ന ജോസഫ് കഴിഞ്ഞ ഒൻപത് വർഷമായി തൊഴില്‍ ചെയ്യാനാകാതെ ബുദ്ധിമുട്ടിലായിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന് പരസഹായം ഇല്ലാതെ നടക്കാനും ജോലി ചെയ്യാനും സാധിക്കുന്നുണ്ട്. ഇതേ അവസ്ഥ അനുഭവിക്കുന്നവർക്ക് എറണാകുളം മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗം പ്രയോജനപ്രദമാകട്ടെ എന്ന് ജോസഫ് പറഞ്ഞു. 

സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവ് വരുന്ന ശസ്ത്രക്രിയ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ സൗജന്യമായാണ് മെഡിക്കല്‍ കോളജില്‍ നടത്തിയത്. 

അസ്ഥിരോഗ വിഭാഗം യൂനിറ്റ് ഒന്നിലെ ഡോ. മനീഷ് സ്റ്റീഫൻ, ഡോ. അഹമ്മദ് ഷഹീല്‍, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ പ്രഫ. ഡോ. അനില്‍ കുമാർ, ഡോ. രാജേഷ് ദിനേശ്, ഡോ. അൻസാർ ഷാ, നഴ്സിംഗ് ഓഫീസർമാരായ ടി.ആർ. അജിത, സിവി പി. വർക്കി എന്നിവരും ഈ ശസ്ത്രക്രിയയില്‍ പങ്കെടുത്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !