വീട്ടുകാരെ മയക്കി കവര്‍ച്ച നടത്തിയ നേപ്പാള്‍ സ്വദേശി കോടതിയിൽ കുഴഞ്ഞു വീണ് മരിച്ചു.

തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടുകാരെ മയക്കി കവര്‍ച്ച നടത്തിയ നേപ്പാള്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. രാം കുമാര്‍ (48) ആണ് മരിച്ചത്.

വര്‍ക്കല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതി കുഴഞ്ഞു വീണ് മരിച്ചത്. വര്‍ക്കലയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലാണ് നേപ്പാള്‍ സ്വദേശിനിയായ ജോലിക്കാരിയുടെ നേതൃത്വത്തിലുള്ള സംഘം മോഷണം നടത്തിയത്.
വീട്ടുകാരെ മയക്കി കിടത്തി സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു. മോഷണത്തിനുശേഷം വീടിനു പരിസരത്തു ഒളിച്ചിരുന്ന രാം കുമാറിനെയും കൂട്ടാളിയെയും നാട്ടുകാരാണ് പോലീസില്‍ ഏല്‍പ്പിച്ചത്. സംഘത്തിലുള്ള വനിത ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടാനുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !