ന്യൂഡൽഹി: ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ചോദ്യം ചെയ്യാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കത്തെ തുടർന്ന് നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഡൽഹിയും ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയും.
കഴിഞ്ഞ 24 മണിക്കൂറായി സോറനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും അദ്ദേഹത്തെ കാണാതായെന്നും ഇ.ഡി. അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഇഡി ഓഫീസർമാർ സോറന്റെ ഡൽഹിയിലെയും റാഞ്ചിയിലെയും വസതികളിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ല.ഞായറാഴ്ച രാത്രിയോടെ സോറൻ ഡൽഹി വസതി വിട്ടതായാണ് വിവരം. സോറനുമായി ബന്ധപ്പെട്ട അടുത്തയാളുകളുടെയെല്ലാം ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്.
റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് സോറൻ യാത്ര ചെയ്ത ചാർട്ടേഡ് വിമാനം ഡൽഹി വിമാനത്താവളത്തിൽ പാർക്ക് ചെയ്തിട്ടുള്ളതായി അധികൃതർ കണ്ടെത്തി. സോറന്റെ ബിഎംഡബ്ല്യു കാർ ഇഡി പിടിച്ചെടുത്തിട്ടുണ്ട്.
ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണ്. ചില രേഖകളും പണവും കണ്ടെത്തിയതായും സൂചനകളുണ്ട്. അതേസമയം, ജനുവരി 31ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചോദ്യം ചെയ്യാൻ ഹാജരാകുമെന്ന് കാണിച്ച് സോറന്റെ ഓഫീസിൽ നിന്ന് ഇ.ഡിക്ക് കത്തുലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.