കൊച്ചി : മഹാരാജാസ് കോളേജിൽ നടക്കുന്ന വിദ്യാർത്ഥി സംഘർഷങ്ങളുടെ അടിസ്ഥാന കാരണം എസ്എഫ്ഐയുടെ ഏകാധിപത്യവും അവർ പുലർത്തുന്ന ഫാഷിസ്റ്റ് മനോഭാവവുമാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെഎ മുഹമ്മദ് ഷമീർ പ്രസ്താവനയിൽ വ്യക്തമാക്കി.
എറണാകുളം മഹാരാജാസ് കോളേജ് മാത്രമല്ല തങ്ങൾക്ക് സ്വാധീനമുള്ള സംസ്ഥാനത്തെ മറ്റു ക്യാമ്പസുകളിലും മ വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തിക്കാൻ ഒരുവിധ അവകാശവും നൽകാതെയുള്ള അക്രമങ്ങളും ഫാഷിസവുമാണ് എസ്എഫ്ഐ പുലർത്തുന്നത്.അഭിമാന ബോധമുള്ള വിദ്യാർത്ഥികൾക്ക് എസ്എഫ്ഐയെ ചെറുത്തു കൊണ്ടല്ലാതെ കാമ്പസുകളിൽ നിലനിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.ഇതാണ് ക്യാമ്പസുകളിൽ അടിസ്ഥാനമായി സംഘർഷങ്ങൾക്ക് കാരണം.
ക്യാമ്പസുകളിൽ ഇടിമുറികൾ സ്ഥാപിച്ചും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും പലപ്പോഴും പോലീസിന്റെയും സഹായത്തോടെ മറ്റു വിദ്യാർത്ഥി സംഘടനകളെയും തങ്ങളെ എതിർക്കുന്നവരെയും അടിച്ചൊതുക്കുന്ന സമീപനം എസ്എഫ്ഐ കാലങ്ങളായി തുടരുന്ന രീതിയാണ്.
എസ്എഫ്ഐ ശക്തമായ ക്യാമ്പസുകളിൽ ഇലക്ഷനിൽ മത്സരിക്കാൻ വരെ മറ്റു വിദ്യാർത്ഥി സംഘടനകളെ അനുവദിക്കാറില്ല. എസ്എഫ്ഐയുടെ ഏകാധിപത്യത്തിന് അറുതി വരുത്താതെ ക്യാമ്പസുകളിൽ ജനാധിപത്യം പുലരില്ല. ക്യാമ്പസുകളിൽ സമാധാനപരമായ സാഹചര്യം പുലർണമെങ്കിൽ എസ്എഫ്ഐയെ നിലക്ക് നിർത്താൻ സർക്കാരും പോലീസും തയാറാവണം.
മഹാരാജാസ് കോളേജിൽ മുൻപും ഇത്തരം സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് എസ്എഫ്ഐയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യാനും ചെറുക്കാനും ചില വിദ്യാർത്ഥി സംഘടനകൾ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ ഉൾപ്പെടെ നീതിയുടെ പക്ഷം പിടിച്ചു നിലപാട് എടുക്കുന്നതിനു പകരം എസ്എഫ്ഐയും സിപിഎമ്മും നടത്തിയ വ്യാജ പ്രചാരണങ്ങക്കും-
അതിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ നടത്തിയ ശ്രമങ്ങൾക്കും ഇപ്പോൾ അക്രമത്തിനു ഇരകളായ വിദ്യാർത്ഥി സംഘടനകൾ പിന്തുണ നൽകിയതുമാണ് എസ്എഫ്ഐക്ക് ധാർഷ്ട്യവും അക്രമവാസനയും വർദ്ധിക്കാൻ കാരണം.
എന്നാൽ ഇത്തരം സംഘർഷങ്ങൾ മൂലം കോളേജ് അടച്ചിടുന്നതും വിദ്യാർത്ഥികളുടെ അധ്യായന ദിവസങ്ങൾ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.