കോട്ടയം :കുമരകം കേന്ദ്രീകരിച്ച് വാട്ടർ തീം പാർക്ക് സാധ്യമാക്കുമെന്ന് മന്ത്രി വി എൻ വാസവൻ. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പാർക്ക് നടപ്പാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ടൂറിസം ഡയറക്ടറുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
കുമരകം സ്ത്രീസൗഹാർദ ടൂറിസം പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷനും യുണൈറ്റഡ് നേഷൻസ് വിമൻസിന്റെയും നേതൃത്വത്തിലാണ് സ്ത്രീസൗഹാർദ ടൂറിസം പദ്ധതി നടപ്പാക്കുക.സ്ത്രീകൾക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ ടൂറിസം കേന്ദ്രങ്ങൾ ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭക്ഷണം, താമസം, ഗതാഗതം, കമ്യൂണിറ്റി ഗൈഡുകൾ എന്നിവ ഉൾപ്പെടുന്ന ടൂർ പാക്കേജുകൾ പൂർണമായും സ്ത്രീകൾ നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും.
ടൂറിസം മേഖലയിൽ സ്ത്രീകൾക്ക് വരുമാനമാർഗം ഒരുക്കുകയാണ് ലക്ഷ്യം. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു മുഖ്യാതിഥിയായി. ജൻഡർ സേഫ്റ്റി ഓഡിറ്റ് ഗൈഡ്‌ലൈൻ കലക്ടർ വി വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്‌തു. ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോ-ർഡിനേറ്റർ കെ രൂപേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി.
യു എൻ വിമൻ ഇൻ ഇന്ത്യയുടെ സംസ്ഥാന കൺസൾട്ടന്റ് ഡോ. പീജ രാജൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ കെ പത്മകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ജോഷി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കവിത ലാലു, ശ്രീജ സുരേഷ്, ആർഷാ ബൈജു, മായ സുരേഷ്, കെ കെ പത്മകുമാർ എന്നിവർ സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.