ദേശീയ പാതയിൽ പുലർച്ചെയുണ്ടായ കാർ അപകടത്തിൽ 21 കാരിക്ക് ദാരുണാന്ത്യം

കൊച്ചി:ദേശീയപാതയിലെ ആലുവ. അങ്കമാലി റോഡിൽ അത്താണികവലയിൽ കാർ മറിഞ്ഞ് യുവതി മരിച്ചു.

വൈറ്റില സ്വദേശി കഞ്ഞാനപ്പിള്ളി സേവ്യർ മകൾ സയന (21) ആണ് മരിച്ചത്. ബുധൻ പുലർച്ചെ 12.30 തിനായിരുന്നു അപകടം.

ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവാണ് കാർ ഓടിച്ചിരുന്നത്. ഇയാൾക്ക് പരുക്കില്ല. അങ്കമാലിയിലെ സുഹൃത്തിന്റെ വീട്ടിൽ എത്തിയ ഇരുവരും തിരിച്ച് വൈറ്റിലയിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.

പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചതിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

കടവന്ത്രയിലെ ട്രോമ അക്കാദമിയിലെ ജീവനക്കാരിയാണ് സയന. മാതാവ്: മരട് സ്വദേശിനി ഷീബ. സഹോദരി: നദിയ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !