കേരളത്തിലെ ക്രൈസ്തവ സമൂഹം രാഷ്ട്രീയപരമായും ഭരണപരമായും ചില കടുത്ത വിവേചനങ്ങള്‍ നേരിടുന്നുണ്ട്. ദളിത് ക്രൈസ്തവര്‍ ആകട്ടെ സാമ്പത്തികവും സാമൂഹികവുമായ കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്.
ന്യൂനപക്ഷം എന്ന നിലയില്‍ ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങളില്‍ ഗുരുതരമായ വിവേചനങ്ങള്‍ കേരളത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്നുവെന്ന് സാരം.ക്രൈസ്തവ ക്ഷേമ കാര്യങ്ങളില്‍ ഭരണകൂട പിന്തുണ ലഭിക്കേണ്ട ഒട്ടേറെ സാഹചര്യങ്ങളില്‍ അതുണ്ടാകാതെ പോകുന്നതും പ്രശ്‌ന പരിഹാരങ്ങള്‍ക്ക് കാലതാമസം നേരിടുന്നതും ക്രൈസ്തവർക്കുണ്ടാകുന്ന പ്രധാന പ്രതിസന്ധികളാണ്.
ക്രൈസ്തവ ഭൂരിപക്ഷമുള്ള ജില്ലകളിൽ, മണ്ഡലങ്ങളിൽ അവർ തഴയപ്പെടുന്നത്, സഭയോട് അടുപ്പമുള്ളവർ അവഗണിക്കപ്പെടുന്നത് അവർക്കുവേണ്ടി വാദിക്കാനും ഇടപെടാനും ആരുമില്ലാത്തതുകൊണ്ടല്ലേ?..
കേരളം അതിവേഗം മാറുന്നത് കാണാതെ പോകുന്നതിൽ മുന്നിൽ ക്രൈസ്തവരാണോ? ക്രൈസ്തവ സഭാ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരെ പരമാവധി പാർട്ടി സ്ഥാനങ്ങളിലും, ജനവിധി തേടുന്ന സാഹചര്യങ്ങളിലും മനപ്പൂർവം മാറ്റിനിർത്തുവാൻ എല്ലാ പാർട്ടി നേതൃതങ്ങളും ശ്രദ്ധിക്കുന്നുവെന്നത് ഏറെ ഖേദകരമാണ്.ക്രൈസ്തവ,കത്തോലിക്ക പേരുകളിൽ അടുത്ത കാലത്ത് നിരവധി സംഘടനകൾ
രൂപികരിക്കപ്പെടുകയും, അവർ ചില മുന്നണികളുടെയും പാർട്ടിയുടെയും വാലുകളായി പ്രസ്താവനകളുമായി വരുമ്പോഴും അവർക്ക് ക്രൈസ്തവ ക്ഷേമം പരിരക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ അവരൊന്നും യഥാർത്ഥ ക്രൈസ്തവ സ്നേഹികളല്ലെന്ന് പറയേണ്ടി വരും.
ക്രൈസ്തവ ജനപ്രതിനിധികള്‍ പലരും തെരെഞ്ഞെടുപ്പ് കാലത്ത് തികഞ്ഞ ഭക്തി ക്രൈസ്തവനായിരിക്കും. തിരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നെ ഉത്തമനായ മതേതരവാദിയാകും.കേരളത്തിലെ ജനസംഖ്യയില്‍ 19 ശതമാനവും ന്യൂനപക്ഷ ജനസംഖ്യയില്‍ 41 ശതമാനവുമുള്ള ക്രൈസ്തവര്‍ പല തരത്തിലുള്ള അരക്ഷിതാവസ്ഥകളും ഇന്ന് അനുഭവിക്കുന്നുണ്ട്.
ക്രൈസ്തവർ പ്രാദേശിക തലങ്ങളിലെ ക്രൈസ്തവ ശക്തി വീണ്ടെടുക്കണം.ക്രൈസ്തവർക്ക് അവരുടെ സ്ഥാപനങ്ങൾ നടത്തുവാൻ, കാർഷിക മേഖലയിൽ കൃഷിചെയ്ത് ജീവിക്കുവാൻ, കുടുംബങ്ങൾ വിവിധ വെല്ലുവിളികൾ നേരിടുമ്പോൾ അതിനു വേണ്ടി വാദിക്കാനും, ആവശ്യങ്ങൾ നേടിയെടുക്കാനും ക്രൈസ്തവ ക്ഷേമം മനസ്സിലാക്കി പ്രവർത്തിക്കുന്ന വ്യക്തികളെ സ്ഥാനാർഥികളാക്കുവാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണം.
ഇടതു വലതു പക്ഷങ്ങള്‍ക്ക് ആരേയും കൂട്ടുപിടിച്ചും അധികാരത്തില്‍ എത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളു. ഇവര്‍ അധികാരത്തില്‍ വന്നാല്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ എന്നും പുറത്താണ്.
ക്രൈസ്തവര്‍ക്ക് ആരോഗ്യകരമായ സാഹചര്യങ്ങളില്‍ കേരളത്തില്‍ ജീവിക്കാനും പഠിച്ച് വളരാനും ജോലി ചെയ്യാനും ആവശ്യമായ പിന്തുണ നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും സമൂഹത്തിനും ഉണ്ട്.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ആരും ക്രൈസ്തവ സമുദായത്തിനുവേണ്ടി യാതൊരു വിധത്തിലുമുള്ള വിട്ടുവീഴ്ചകള്‍ ചെയ്യുകയോ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല എന്നു മാത്രമല്ല അര്‍ഹിക്കുന്നതു പോലും കൊടുത്തിട്ടില്ല എന്നതാണ് വാസ്തവം.
നിരന്തരമായി കബളിപ്പിക്കപ്പെടാന്‍ ക്രൈസ്തവർക്ക് ഒന്നും ചെയ്തു തരാത്തവർക്ക് ഇനിയും വോട്ട് ചെയ്യണമോയെന്ന് ക്രൈസ്തവര്‍ ഗൗരവമായി ചിന്തിക്കണം.കേരളത്തിൽ പരീക്ഷിക്കപ്പെടാത്തത് ബിജെപി മാത്രമാണ്.
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ 2013 ല്‍ നിലവില്‍ വന്ന ശേഷം കമ്മീഷനിലും ക്ഷേമ പദ്ധതികളിലും ക്രൈസ്തവര്‍ക്കും ക്രൈസ്തവ മേഖലകള്‍ക്കും ആനുപാതികമായ പരിഗണന നല്‍കിയിട്ടില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആരംഭിച്ച കാലം മുതല്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് മന്ത്രിസഭകളില്‍ മുസ്ലിം സമുദായ രാഷ്ട്രീയം മുഖമുദ്രയാക്കിയ മന്ത്രിമാര്‍ മാത്രമാണ് വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്.
അക്കാലത്ത് ക്രൈസ്തവ ന്യൂനപക്ഷം നിരവധി വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.കേരള മന്ത്രിസഭയിൽ ക്രൈസ്തവർ ഉണ്ടായിട്ടും ക്രൈസ്തവ സമുദായത്തിന് എന്ത് ലഭിച്ചുവെന്ന് ക്രൈസ്തവര്‍ ഗൗരവമായി ചിന്തിക്കണം.
'ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ കഞ്ഞി' എന്നു പറയുന്നതു പോലെയാണ് ഇവിടുത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവസ്ഥ. ഭരണഘടനാ പരമായ ന്യൂനപക്ഷ തത്വങ്ങള്‍ അട്ടിമറിക്കുന്നതിലും ക്രൈസ്തവര്‍ക്ക് നീതി നിഷേധിക്കുന്നതിലും ഇരുമുന്നണികള്‍ക്കും ഒരേ താല്‍പര്യമാണ്.ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് എന്നാണ് മോചനം ലഭിക്കുക?
കേരളത്തിലെ രാജഭരണ കാലത്ത് തന്നെ തിരുവിതാംകൂറിലും കൊച്ചിയിലും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ പ്രബല ശക്തികളാണ് ക്രൈസ്തവര്‍, വിശിഷ്യാ സിറിയന്‍ കത്തോലിക്കര്‍. നിവര്‍ത്തന പ്രക്ഷോഭത്തിലും തുടര്‍ന്ന് ഉത്തരവാദ ഭരണ പ്രക്ഷോഭത്തിലും അവര്‍ കരുത്തു തെളിയിച്ചു.
1959 ല്‍ ഇ.എം.എസ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരം നടത്തി വിജയിപ്പിച്ചു പ്രാബല്യം ഉറപ്പിച്ചു. 1964 ല്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയെ പുറത്താക്കി കേരള കോണ്‍ഗ്രസ് രൂപീകരിച്ചതിന് പിന്നിലും ക്രൈസ്തവ ശക്തി തന്നെയാണ് ഉണ്ടായിരുന്നത് എന്നോര്‍ക്കണം.
ഇന്ന് പല രംഗങ്ങളിലും പല രാഷ്ട്രീയ പാർട്ടികളിൽ നിന്നും സുറിയാനി ക്രൈസ്തവർ പിന്തള്ളപ്പെടുകയാണ്.രാഷ്ട്രീയ രംഗത്ത് ക്രൈസ്തവരെ പിന്തുണക്കുന്ന പാർട്ടികൾക്ക് മാത്രം വോട്ട് നൽകാനുള്ള കൂട്ടായ തീരുമാനം ക്രൈസ്തവ സഭകൾ കൈക്കൊള്ളണം.
1972 ല്‍ കോളജ് വിദ്യാഭ്യാസ സമരം നടത്തിയും അവര്‍ ശക്തി തെളിയിച്ചു. കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും നയരൂപീകരണത്തില്‍ ക്രൈസ്തവസഭാ നേതൃത്വത്തിന് നിര്‍ണായക പങ്കാണ് ഉണ്ടായിരുന്നത്. എക്കാലവും യു.ഡി.എഫിന്റെ ഉറച്ച വോട്ട് ബാങ്കായിരുന്നു ക്രിസ്ത്യാനികള്‍.
ക്രൈസ്തവ സഭകളുടെ കൈവെപ്പ് ഉള്ളവര്‍ക്കല്ലാതെ മധ്യ തിരുവിതാംകൂറിലെ ഒരു മണ്ഡലത്തിലും വിജയിക്കാന്‍ കഴിയുമായിരുന്നില്ല. മലബാറിലെ കുടിയേറ്റ മേഖലകളിലും അതായിരുന്നു അവസ്ഥ. തീരപ്രദേശങ്ങളായ തെക്കന്‍ കേരളത്തിലും സ്ഥിതി വിഭിന്നമല്ലായിരുന്നു.
ഈ ക്രൈസ്തവ ശക്തി വേണ്ടി വന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ധ്രുവീകരണങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. തീരദേശത്തും,മലയോരത്തും,കാർഷികമേഖലയിലും ക്രൈസ്തവ ജനതയെ പരിരക്ഷിക്കാമെന്ന് പ്രകടന പത്രികയിൽ ഉറപ്പു നൽകി അത് നടപ്പാക്കുന്നവർക്ക് മാത്രമേ വോട്ടു നൽകാവൂ.
ക്രൈസ്തവര്‍ കൂടുതല്‍ ദേശീയതലത്തില്‍ ചിന്തിക്കണം.ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവര്‍ക്ക് വേണ്ട ക്ഷേമ പദ്ധതികള്‍ പ്രകടന പത്രികകളില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് മാത്രം വോട്ട് ചെയ്യാന്‍ ക്രൈസ്തവ കൂട്ടായ്മകള്‍ ശ്രമിക്കണം.
മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നയിക്കുന്ന മുന്നണികളും ഒരു പ്രത്യേകമായ വോട്ടു ബാങ്കിന് കീഴടങ്ങുമ്പോള്‍ ഇന്നലെ വരെ അനുഭവിച്ചിരുന്ന അവകാശാധികാരങ്ങളും സംരക്ഷണവും ക്രൈസ്തവര്‍ക്ക് ഇല്ലാതാവുകയാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഇനിയും ക്രൈസ്തവര്‍ തിരിച്ചറിയണം.
(സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറിയാണ് ലേഖകന്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.