യുഎസ്: സീറോ മലബാർ സഭയിലെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാർ റാഫേൽ തട്ടിൽ പിതാവിന് സീറോ മലബാർ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ കമ്മിറ്റി പ്രാർത്ഥനാശംസകൾ അർപ്പിച്ചു.
ലാളിത്യം, നർമ്മത നിറഞ്ഞ സംഭാഷണ ശൈലി, പ്രകൃതി സ്‌നേഹം, ആത്മായ സമൂഹവുമായുള്ള അടുത്ത ബന്ധം എന്നിവ മുഖമുദ്രായായിട്ടുള്ള അഭിവന്ദ്യ പിതാവിന്റെ വരുംകാല പ്രവർത്തനങ്ങൾക്ക് നാഷണൽ എസ്.എം.സി.സി യു.എസ്.എ എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുകയും-അതോടൊപ്പം എസ്.എം.സി.സി അംഗങ്ങളുടെ സഹകരണവും കൂട്ടായ്മയും പിതാവിന്റേ പ്രവർത്തനങ്ങൾക്കൊപ്പം ഉണ്ടായിരിക്കുന്നതാണെന്ന് നാഷണൽ എസ്.എം.സി.സി പ്രസിഡന്റ് ബിജിൽ പാലക്കലോടി,
സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, ചെയർമാൻ ജോർജ്കുട്ടി പുല്ലാപ്പള്ളി, ട്രഷറർ ജോസ് സെബാസ്റ്റിയൻ, വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
അഭിവന്ദ്യ പിതാവിന്റെ ഉത്തരവാദിത്വങ്ങൾ പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ വിജയകരമാകട്ടെയെന്നും സീറോ മലബാർ സഭയെ ഒറ്റക്കെട്ടായി നയിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട അജപാലകന് ഓരോ നാഷണൽ കമ്മിറ്റി മെമ്പർമാരുടേയും ആശംസകൾ നേർന്നുകൊള്ളുന്നു.
നാഷണൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിജിൽ പാലക്കലോടി, ജോർജ്കുട്ടി പുല്ലാപ്പള്ളി, മേഴ്‌സി കുര്യാകോക്‌സ്, ജോസ് സെബാസ്റ്റിയൻ, ജോൺസൻ കണ്ണൂക്കാടൻ, ജെയിംസ് കുരീക്കാട്ടിൽ,
ജോർജ് വി. ജോർജ്, മാത്യു ചാക്കോ, നാഷണൽ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ പ്രാർത്ഥനാശംസകൾ തട്ടിൽ പിതാവിനെ നേരിട്ടറിയിക്കുകയും സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.