ഭരണ പക്ഷ അംഗങ്ങൾ തമ്മിൽ പരസ്പരം അഴിമതി ആരോപണം' കേരള കോൺഗ്രസ് അംഗങ്ങൾ കമ്മറ്റി ബഹിഷ്കരിച്ചു.

കൊഴുവനാൽ: ഇന്നു നടന്ന കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് കമ്മറ്റിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി.

കമ്മറ്റി അജണ്ടയിലെ 2 വിഷയങ്ങൾ ചർച്ചയ്ക്ക് വന്നപ്പോൾ അജണ്ട അടുത്ത കമ്മറ്റിയിലേയ്ക്ക് മാറ്റി വയ്ക്കുന്നു എന്ന് പ്രസിഡൻ്റ് അറിയിച്ചപ്പോൾ, ഭരണകക്ഷി അംഗങ്ങൾ പരസ്പരം ചേരി തിരിഞ്ഞ് അഴിമതി ആരോപണം ഉന്നയിച്ച് കമ്മറ്റിയിൽ നിന്നും ഇറങ്ങി പോയി.

പഞ്ചായത്തിൻ്റെ വസ്തു കയ്യേറി വഴി നിർമ്മിച്ചു എന്നത് പഞ്ചായത്തിൽ ഏറെ നാളായി നിലനിൽക്കുന്ന വിഷയമാണ്. അതിൽ അഴിമതി നടന്നു എന്നും ചില ഭരണ സമിതി അംഗങ്ങൾ വസ്തു കയ്യേറാൻ കൂട്ടു നിന്നു എന്നും ആരോപിക്കുകയും,

തുടർന്ന് എം. സി. എഫി ന് സ്ഥലം വാങ്ങുന്ന അജണ്ടയും മാറ്റുന്നു എന്ന് പറഞ്ഞപ്പോൾ ഭരണ സമിതിയിലെ മറ്റു ചില അംഗങ്ങൾ അഴിമതി നടത്തി എന്ന് ആക്ഷേപിച്ച് കേരളാ കോൺഗ്രസ് അംഗങ്ങൾ കമ്മറ്റി ബഹിഷ്കരിച്ച് ഇറങ്ങി പോയി.

പരസ്പരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിലൂടെ എൽ.ഡി.എഫ് ൻ്റെ ഉള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്ന സാഹചര്യത്തിൽ ഭരണ സമിതി രാജിവയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !