കുട്ടികളുടെ സുരക്ഷയ്ക്കായി അംഗൻവാടി കമ്പിനെറ്റ് വേലി വേണമെന്ന് ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി.

ഈരാറ്റുപേട്ട :തിടനാട് ഗ്രാമപഞ്ചായത്തിലുള്ള പിണ്ണാക്കനാട്-ചേറ്റുതോട് റൂട്ടിൽ ചപ്പാത്തിന്റെ കരയിലുള്ള അംഗൻവാടിയിൽ സൈഡ് കൈവരി ഉണ്ടെങ്കിലും കൊച്ചു കുട്ടികളുടെ സുരക്ഷയ്ക്കായി ഒരു കമ്പിനെറ്റ് വേലി വലിച്ചു കെട്ടുന്നതിനെപ്പറ്റി രക്ഷിതാക്കൾ നിരവധി തവണ പരാതി പറഞ്ഞിട്ടും അധികാരികളുടെ ഭാഗത്തു നിന്നും തികഞ്ഞ നിസ്സംഗതയാണ് ഇതുവരെ ഉണ്ടായിരിക്കുന്നതെന്ന് ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

വാർഡ് മെമ്പറോടും, പഞ്ചായത്ത് പ്രസിഡണ്ടിനോടും,  എംഎൽഎയോടും ഉൾപ്പെടെ പരാതി രക്ഷിതാക്കൾ കൊടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞതെന്നും നേതാക്കൾ പറഞ്ഞു.

ഉടൻ നടപടിയെടുക്കും എന്ന് പറയുന്നതല്ലാതെ ഒരു  നീക്കുപോക്കും ഇതിനു ഉണ്ടാവുന്നില്ല. മഴക്കാലത്ത് പുഴ നിറഞ്ഞൊഴുകുമ്പോൾ ഏറെ ഭയപ്പെടേണ്ട അവസ്ഥയാണ്.

കൈവരിയിൽ നിന്ന് തോട്ടിലേക്ക് നല്ല ആഴവും ഉണ്ട്. ഒരു അപകടം ഉണ്ടാകുന്നതു വരെ നോക്കിയിരിക്കാതെ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി തക്കതായ നടപടി എടുത്തില്ലെങ്കിൽ ബിജെപി  തിടനാട് പഞ്ചായത്ത് കമ്മറ്റി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !