കംപാല; ഇന്ത്യയെ പ്രതിനിധീകരിച്ച് ജി 77 ദക്ഷിണ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഉഗാണ്ടയിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഊഷ്മളമായ വരവേൽപ്പ് നൽകി മലയാളി സമൂഹം.
ഇന്ത്യൻ അസോസിയേഷനും ഹൈക്കമീഷൻ ഓഫ് ഇന്ത്യയും കേരള സമാജവും ചേർന്നൊരുക്കിയ സ്വീകരണ പരിപാടിയിൽ ഉഗാണ്ടയിലെ നിരവധി മലയാളികൾ പങ്കെടുത്തു.മുത്തുക്കുടകളും പഞ്ചവാദ്യവുമായി കേന്ദ്രമന്ത്രിക്കൊരുക്കിയ സ്വീകരണം കേരള തനിമ വിളിച്ചോതുന്നതായിരുന്നു. ഇന്ത്യൻ ഹൈക്കമീഷണർ ഉപേന്ദർ സിങ് റാവത്ത്,മറ്റ് ഉദ്യോഗസ്ഥർ,ഉഗാണ്ട കേരള സമാജം ചെയർമാൻ ദീപു മാത്തുക്കുട്ടി തുടങ്ങിയവർ മന്ത്രിയെ സ്വീകരിച്ചു.
കേരള സമാജം ഭാരവാഹികളും,നിരവധി മലയാളികളും പരിപാടിയിൽ സംബന്ധിച്ചു.കഴിഞ്ഞ കാലയളവിൽ ഭാരതം കൈവരിച്ച നേട്ടങ്ങളെ പറ്റിയും അടിസ്ഥാന സൗകര്യ വികസനത്തിൽ പല രാജ്യങ്ങളും മാതൃകയാകുന്നത് ഇന്ത്യയെയാണെന്നും മന്ത്രി പറഞ്ഞു.ഇന്ത്യയുടേയും കേരളത്തിന്റെയും സാംസ്കാരിക പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന കേരള സമാജത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
തുടർന്ന് കേരള സമാജം വനിതകളുടെ നേതൃത്വത്തിൽ തിരുവാതിരകളിയും.കുട്ടികളുടെ പ്രോഗ്രാമും അരങ്ങേറി.തുടർന്ന് ഉഗാണ്ട ദേശീയ ഗാനവും ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ച് പ്രോഗ്രാമുകൾ അവസാനിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.