രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്ത് കേരള പോലീസ് ദാസ്യവേല നടത്തുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: സ്ത്രീ പീഡനകേസും, വധശ്രമവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി ആയിരുന്ന SFI സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയ്ക്ക് സ്വൈരവിഹാരം നടത്താൻ കേരളാ പോലിസ് അവസരം ഒരുക്കുകയും, ആർഷോ പോലീസിനെ പരസ്യമായി തെറി അഭിഷേകം നടത്തിയപ്പോൾ

"വാമോനെ ആർഷോ ഞാനല്ലെ വിളിക്കുന്നത്" എന്ന് പറഞ്ഞ് താലോലിക്കുകയും ചെയ്ത പോലീസ് ഭരണപക്ഷത്തിന് ദാസ്യവേല ചെയ്യുകയാണെന്ന് യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

പിണറായി സർക്കാരിന്റെ ജനദ്രോഹ ദുർഭരണത്തിനെതിരെ സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിനെ കൊടും ക്രിമിനലായ പിടികിട്ടാപുള്ളിയെ പോലെ രാത്രിയിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത കേരളാ പോലീസ് രണ്ട് തരം നീതിയാണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് സജി കുറ്റപ്പെടുത്തി.

DYFI ഗുണ്ടകളുടെ അക്രമം കൊണ്ടും പിണറായി പോലീസിന്റെ അറസ്റ്റ് കൊണ്ടും സമരങ്ങളെ അടിച്ചൊതുക്കി ദുർഭരണം തുടരാമെന്ന് വ്യാമോഹിക്കണ്ടെന്നും കേരളത്തിലെ ജനങ്ങൾ പിണറായിസർക്കാരിനെ ബാലറ്റിലൂടെ ഇല്ലാതാക്കുമെന്നും സജി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !