കോട്ടയം: സ്ത്രീ പീഡനകേസും, വധശ്രമവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി ആയിരുന്ന SFI സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയ്ക്ക് സ്വൈരവിഹാരം നടത്താൻ കേരളാ പോലിസ് അവസരം ഒരുക്കുകയും, ആർഷോ പോലീസിനെ പരസ്യമായി തെറി അഭിഷേകം നടത്തിയപ്പോൾ
"വാമോനെ ആർഷോ ഞാനല്ലെ വിളിക്കുന്നത്" എന്ന് പറഞ്ഞ് താലോലിക്കുകയും ചെയ്ത പോലീസ് ഭരണപക്ഷത്തിന് ദാസ്യവേല ചെയ്യുകയാണെന്ന് യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
പിണറായി സർക്കാരിന്റെ ജനദ്രോഹ ദുർഭരണത്തിനെതിരെ സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിനെ കൊടും ക്രിമിനലായ പിടികിട്ടാപുള്ളിയെ പോലെ രാത്രിയിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത കേരളാ പോലീസ് രണ്ട് തരം നീതിയാണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് സജി കുറ്റപ്പെടുത്തി.DYFI ഗുണ്ടകളുടെ അക്രമം കൊണ്ടും പിണറായി പോലീസിന്റെ അറസ്റ്റ് കൊണ്ടും സമരങ്ങളെ അടിച്ചൊതുക്കി ദുർഭരണം തുടരാമെന്ന് വ്യാമോഹിക്കണ്ടെന്നും കേരളത്തിലെ ജനങ്ങൾ പിണറായിസർക്കാരിനെ ബാലറ്റിലൂടെ ഇല്ലാതാക്കുമെന്നും സജി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.