കൊച്ചി :മോദി ഉറപ്പുകൾ പാലിക്കുന്നത് കോർപറേറ്റുകളുടെ കടങ്ങൾ എഴുതി തള്ളുന്നതിൽ മാത്രമാണെന്നും അധികാരത്തിൽ വന്ന നാളിതുവരെ ജനോപകാരപ്രദമായ ഒരു വാഗ്ദാനവും പാലിച്ചിട്ടില്ലെന്നും എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം ടി നാസർ വയനാട് പറഞ്ഞു.
എസ്ഡി പിഐ എറണാകുളം ജില്ലാ കമ്മിറ്റി എറണാകുളം വഞ്ചി സ്‌ക്വാറിൽ മോദിയല്ല, ഭരണഘടനയാണ് ഗ്യാരണ്ടി എന്ന മുദ്രാവാക്യത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണിപ്പൂർ വംശഹത്യക്കിടെ പ്രധാനമന്ത്രിയുടെ പാർട്ടി അണികളും അനുകൂലികളും ചേർന്ന് ക്രൂരമായി ബലാൽസംഘം ചെയ്ത യുവതിയെ മുൻ നിർത്തിയാണ് മോദി സ്ത്രീകളുടെ സുരക്ഷയ്‌ക്ക് ഗ്യാരണ്ടി പറയുന്നത് അദ്ദേഹം കൂട്ടിചേർത്തു.
കള്ളപ്പണം,യുവാക്കൾക്ക് തൊഴിൽ, അഴിമതി തടയൽ, പട്ടിണി മാറ്റൽ, പാചക വാതകം, പെട്രോൾ വില ഉൾപ്പെടെ മുഴുവൻ ജനോപകാര പ്രദമായ പദ്ധതികളിലും മോദി ഗ്യാരണ്ടി പാലിക്കപ്പെട്ടിട്ടില്ല.
കോർപറേറ്റുകൾക്ക് ഉപകാരപ്പെടുന്ന ബാങ്ക് അക്കൌണ്ട്, കടം എഴുതി തള്ളൽ,തുടങ്ങിയ വിഷയങ്ങളിൽ മാത്രമാണ് മോദി ഗ്യാരണ്ടി നടപ്പിലായത്,അദ്ദേഹം കൂട്ടി ചേർത്തു.
എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡന്റ് ഷമീർ മഞ്ഞാലി അധ്യക്ഷദ്ധ വാഹിച്ച പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ് സ്വാഗതം പറഞ്ഞു.ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ലത്തീഫ്,ജില്ലാ സെക്രട്ടറിമാരായ ശിഹാബ് പഠനാട്ട്,കെ എം മുഹമ്മദ് ഷമീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ കെ നൗഷാദ്, നിഷ ടീച്ചർ,ഹാരീസ് ഉമ്മർ, അനു വി ശേഖരൻ,വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ സിയാദ്,
മണ്ഡലം പ്രസിഡന്റ്റുമാരായ നിയാസ് മുഹമ്മദാലി, നിസാർ അഹമ്മദ്,അൻവർ സാദിഖ്, സിയാദ് എന്നിവർ പങ്കെടുത്ത പരിപാടിയിൽ എറണാകുളം മണ്ഡലം പ്രസിഡന്റ് സിറാജ് കോയ നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.