കൊഴുവനാൽ:ഭരണമുന്നണിയിലെ ധാരണയുടെ അടിസ്ഥാനത്തിൽ കൊഴുവനാൽ ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായ ശ്രീമതി. ലീലാമ്മ ബിജു തെരഞ്ഞെടുക്കപ്പെട്ടു.
പഞ്ചായത്തിലെ 13-ാം വാർഡിൽ നിന്നുള്ള പ്രതിനിധിയായ ലീലാമ്മ കുടുംബശ്രീ പ്രവർത്തകയും CPI(M) കൊഴുവനാൽ ലോക്കൽ കമ്മറ്റി അംഗവുമാണ്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി യുടെ മഞ്ജു ദിലീപിനെയാണ് പരാജയപ്പെടുത്തിയത്.കൊഴുവനാലിൽ 6 എൽ.ഡി. എഫ്, 3 യു.ഡി.എഫ്, 3 ബി.ജെ.പി 1 സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില. യു. ഡി. എഫ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.