വൈക്കം;തലയോലപ്പറമ്പ് എ.ജെ.ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മോഷണം. സ്റ്റോറിൽ സൂക്ഷിച്ചിരുന്ന 5000ൽ അധികം രൂപ നഷ്ടപ്പെട്ടു.
പ്രിൻസിപ്പലിന്റെ ഓഫിസ്, വിതരണത്തിന് പുസ്തകം സൂക്ഷിച്ചിരുന്ന സ്റ്റോർ എന്നീ മുറികളുടെ താഴ് തകർത്ത് മുറിക്കുള്ളിൽ കയറിയ മോഷ്ടാവ് ഫയലുകൾ എല്ലാം വാരിവലിച്ച് വിതറിയ നിലയിലായിരുന്നു.
സ്റ്റോറിൽ നിന്നും പുസ്തകം വിറ്റ ഇനത്തിൽ ലഭിച്ച 5000ൽ അധികം രൂപയാണ് നഷ്ടമായത്. ഇന്നലെ രാവിലെ ഒൻപതോടെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം സ്കൂൾ അധികൃതർ അറിഞ്ഞത്. തുടർന്ന് തലയോലപ്പറമ്പ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.പൊലീസ് എത്തി നടത്തിയ പരിശോധനയിൽ പൂട്ട് പൊളിക്കാൻ ഉപയോഗിച്ച കമ്പിയും, 2താഴും സമീപത്തു നിന്നും കണ്ടെത്തി. മുൻപ് പലതവണ സ്കൂളിന്റെ ഗേറ്റിന്റെ താഴ് തകർത്ത് ശുചിമുറിയുടെ ഡോറുകളും മറ്റും നശിപ്പിച്ചിരുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു.
ആഴ്ചകൾക്കു മുൻപ് പൊതി പാലത്തിനു സമീപം 3വ്യാപാര സ്ഥാപനത്തിൽ മോഷണം നടന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന മോഷണം പ്രദേശവാസികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.