തമിഴ്നാട്: മുൻ പള്ളികമ്മിറ്റി അംഗത്തെ പള്ളിമേടയില്‍ വച്ച് അടിച്ചു കൊലപ്പെടുത്തി വികാരിയും കൂട്ടരും.
മൈലോഡ് സെന്‍റ് മൈക്കിള്‍സ് കത്തോലിക്ക ദേവാലയത്തിലാണ് സംഭവം. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരനായ സേവ്യർ കുമാറാണ് കൊല്ലപ്പെട്ടത്. അയണ്‍ ബോക്സ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.പള്ളിയില്‍ ഫണ്ട് തിരിമറി നടക്കുന്നതായി സേവ്യർ ആരോപിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലയ്ക്ക് പിന്നിൽ. ആരോപണം ഉയർത്തിയ സമയത്ത് പക വീട്ടാൻ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളില്‍ ജോലി ചെയ്തിരുന്ന സേവ്യറിന്റെ ഭാര്യയെ സസ്പെൻഡ് ചെയ്തു.
സേവ്യർ നേരിട്ടെത്തി മാപ്പെഴുതി നല്‍കിയാലെ സസ്പെൻഷൻ പിൻവലിക്കു എന്ന നിലപാടിലായിരുന്നു പള്ളി വികാരി റോബിൻസൺ. ഇതിനായി സേവ്യർ പള്ളിമേടയില്‍ എത്തിയപ്പോഴാണ് വികാരിയും പള്ളി കമ്മിറ്റി അംഗങ്ങള്‍ ചേർന്ന് ഇയാളെ ആക്രമിച്ചത്.സേവ്യര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പള്ളി വികാരി റോബിൻസണ്‍ ഉള്‍പ്പെടെ 13 പേർ ഒളിവില്‍ പോയി. പള്ളിമേടയിലെ സിസിടിവി ഹാർഡ് ഡിസ്കും ഇവർ അടിച്ചുമാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.