കൊച്ചി: കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഫെമ ലംഘനക്കേസിൽ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.
ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി ബന്ധപ്പെട്ട ഫെമ കേസുകളിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനായി ബിനീഷിന് കഴിഞ്ഞയാഴ്ച സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല.എന്നാൽ രേഖകൾ ഇഡിക്ക് മുന്നിൽ ഹാജരാക്കിയതിനെ തുടർന്നാണ് ബിനീഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യുന്നത്. നിലവിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. നേരത്തെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020 ഒക്ടോബർ 29ന് ബിനീഷ് കോടിയേരി അറസ്റ്റിലായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് കർശന ഉപാധികളോടെ ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.