കോട്ടയം: കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തിലെ പാവപ്പെട്ടവരെ മറന്നുകൊണ്ട് അഴിമതിയും ധൂർത്തും നടത്തി ദുർഭരണം തുടരുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു.
സർക്കാർ ആശുപത്രികളിൽ പാവപ്പെട്ട രോഗികൾക്ക് മരുന്ന് വിതരണം നിർത്തിവെച്ച നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾ "പഞ്ഞിയും മരുന്നും" ഉൾപ്പെടെയുള്ള ചികിത്സ സാമഗ്രികൾ കൊണ്ടുവന്നെങ്കില്‍ മാത്രമേ ചികിത്സ ലഭിക്കുവെന്നുള്ള ദയനീയ സ്ഥിതിയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിനു ചെങ്ങളം,ജെറോയി പൊന്നാറ്റിൽ, തോമസ് കല്ലാടൻ, ജി. ഗോപകുമാർ, ജയിസൺ ജോസഫ്, കെ.പി.പോൾ, ഷാനവാസ് പാഴൂർ, മൈക്കിൾ ജയിംസ്, ജോയി ചെട്ടിശ്ശേരിൽ, അനന്ദ് പഞ്ഞിക്കാരൻ,അസ്സീസ് കുമരനല്ലൂർ, കെ.ജി. ഹരിദാസ്, ജോസ് ജയിംസ് നിലപ്പന, എ. സി. ബേബിച്ചൻ,
അജ്മൽ ഖാൻ,ബേബി തുപ്പലഞ്ഞിയിൽ, സാബു മാത്യൂ, എബി പൊന്നാട്ട്, റ്റി സിറോയി,ജോൺ ജോസഫ്,അന്നമ്മ മാണി, സ്റ്റീഫൻ ജേക്കബ്, സുധകരൻ നായർ, അൻസാരി കോട്ടയം സന്തോഷ് വള്ളോംകുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.