വർക്കല ബീച്ചിൽ ഹെലിപ്പാഡ് കുന്നിന് മുകളിൽ നിന്നും യുവതി താഴേക്ക് ചാടി ഗുരുതര പരുക്ക് ' മദ്യലഹരിയിൽ ആയിരുന്നെന്നു സൂചന.. സുഹൃത്തുക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വർക്കല പാപനാശം ഹെലിപ്പാഡ് കുന്നിന് മുകളിൽ നിന്ന് യുവതി താഴേക്ക് ചാടി. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം.

തമിഴ്നാട് തിരുനൽവേലി സ്വദേശിനി അമൃത (28) ആണ് ചാടിയത്.സുഹൃത്തുക്കൾക്കൊപ്പം വർക്കലയിൽ എത്തിയതായിരുന്നു അമൃത. നാട്ടുകാരും ലൈഫ് ഗാർഡുകളും ടൂറിസം പോലീസും ചേർന്ന് യുവതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായ പരിക്കേറ്റ യുവതി അബോധവസ്ഥയിലാണ്. ഇരുകൈകൾക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്.

താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നുപേരും മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !