ഡബ്ലിന്‍ : പുതിയ വര്‍ക്ക് പെര്‍മിറ്റ് പ്രകാരം വിദേശത്തു നിന്നെത്തുന്ന ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടി നല്‍കേണ്ടി വന്നാല്‍ നഴ്സിംഗ് ഹോമുകള്‍ പൂട്ടേണ്ടി വരുമെന്ന് നഴ്സിംഗ് ഹോം അയര്‍ലണ്ടിന്റെ (എന്‍ എച്ച് ഐ) മുന്നറിയിപ്പ്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് പൂട്ടിയ നഴ്സിംഗ് ഹോമുകളുടെ എണ്ണം ഇരട്ടിയിലധികമായെന്ന് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റി (ഹിക്വ)യുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
കോവിഡ് പ്രതിസന്ധിയും സാമ്പത്തിക പ്രശ്നങ്ങളുമൊക്കെയാണ് ഈ അടച്ചുപൂട്ടലിന് കാരണമായി പറയുന്നത്. അതിനിടെയാണ് കെയര്‍ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയുണ്ടായത്.
ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനാണ് ഡിസംബറില്‍ സര്‍ക്കാര്‍ വര്‍ക്ക് പെര്‍മിറ്റ് സ്കീം വിപുലീകരിച്ചത്.സോഷ്യല്‍, ഡിസ്സബിലിറ്റി മേഖലയെ അടക്കം പെര്‍മിറ്റില്‍ ഉള്പ്പെടുത്തുകും ശമ്പള പരിധിയും ഉയര്‍ത്തി.
ഇതനുസരിച്ച് ജനുവരി മുതല്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കും ഹോം കെയറര്മാര്ക്കുമുള്ള ഏറ്റവും കുറഞ്ഞ ശമ്പളം 30,000 യൂറോയാക്കി. 2026 ജനുവരിയോടെ ഈ ശമ്പളം 39000 യൂറോയാകും.
ഈ വര്‍ധന താങ്ങാന്‍ മിക്ക സ്ഥാപനങ്ങള്‍ക്കും കഴിയില്ലെന്ന് എന്‍ എച്ച് ഐ ചീഫ് എക്സിക്യൂട്ടീവ് തദ്ഹ് ഡാലി സഹമന്ത്രി മന്ത്രി നീല്‍ റിച്ച്മണ്ടിന് നല്കിയ തുറന്ന കത്തില്‍ പറയുന്നു.
വലിയ പ്രത്യാഘാതത്തിനിടയാക്കുന്ന ഈ തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് ഈ മേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തേണ്ടതായിരുന്നു. അങ്ങനെയെങ്കില്‍ ഈ പ്രശ്നമുണ്ടാകുമായിരുന്നില്ല. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് വളരെ ആശങ്കപ്പെടുത്തുന്നതാണ്.രാജ്യത്തെ നഴ്സിംഗ് ഹോമുകള്‍ സപ്പോര്‍ട്ട് സ്കീം ഫണ്ടിംഗിനെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.നഴ്സിംഗ് ഹോം ചെലവുകളുടെ 60 ശതമാനവും ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ടതാണെന്ന് ഡാലി പറഞ്ഞു.സര്‍ക്കാര്‍ തീരുമാനം വന്നതിന് ശേഷം നിരവധി നഴ്സിംഗ് ഹോമുകളും,ഗ്രൂപ്പുകളും സാലറിയില്‍ വര്‍ദ്ധനവ് വരുത്തുന്നതായുള്ള അറിയിപ്പ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഇവയില്‍ ഏതാനം ഗ്രൂപ്പുകള്‍ ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്ന നിരക്കുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നിശ്ചിത 30000 യൂറോയില്‍ കുറവാണെങ്കിലും , ജനുവരി 25 നോടെ എല്ലാ നഴ്സിംഗ് ഹോമുകളും ശമ്പള വര്‍ദ്ധനവ് നടപ്പാക്കേണ്ടി വരും.
പ്രശ്നം പരിഹരിക്കുന്നതിന് നഴ്സിംഗ് ഹോമുകള്‍ക്കുള്ള ഫെയര്‍ ഡീല്‍ സ്റ്റേറ്റ് സബ്സിഡി സ്കീം ഗ്രാന്റും മറ്റ് സാമ്പത്തിക സഹായങ്ങളും കൂട്ടണമെന്ന് സഹമന്ത്രി മന്ത്രി നീല്‍ റിച്ച്മണ്ടിന് നല്കിയ തുറന്ന കത്തില്‍ എന്‍ എച്ച് ഐ ആവശ്യപ്പെട്ടു.
സ്റ്റേറ്റ് സബ്സിഡി വര്‍ധിപ്പിച്ചുകൊണ്ടേ പ്രശ്ന പരിഹാരം ഉണ്ടാവുകയുള്ളു എന്നാണ് നഴ്സിംഗ് ഹോമുകളുടെ ദേശീയ ഏകോപന സമിതിയുടെ നിര്‍ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.