ഇടുക്കി :ചിന്നക്കനാലില്‍ ഭൂമി കൈയേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ നിഷേധിച്ച കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്നാടന്.
സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്നതില്‍ കൂടുതല്‍ ഒരിഞ്ച് സ്ഥലം പോലും കൈവശമില്ലെന്നും സ്ഥലത്തിന് മതില് കെട്ടിയെന്നത് അടിസ്ഥാനരഹിതണെന്നും അദ്ദേഹം പറഞ്ഞു.ചരിവുള്ള സ്ഥലത്ത് മണ്ണ് ഇടിയാതിരിക്കാന്‍ സംരക്ഷണ ഭിത്തി കെട്ടി.നേരത്തെയുണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തുകയാണുണ്ടായത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങവെയാണ് സ്ഥലം വാങ്ങിയത്.
സുഹൃത്തിന്റെ സ്ഥലമാണ് വാങ്ങിയത്. അളക്കേണ്ടതില്ലെന്ന് തോന്നിയതിനാലാണ് അളക്കാതിരുന്നതെന്നും മാത്യുകുഴല്നാടന് വ്യക്തമാക്കി. റിസോര്‍ട്ട് ഭൂമിയിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി മാത്യു കുഴല്നാടന് രംഗത്തെത്തിയത്.
കയ്യേറ്റം ചൂണ്ടിക്കാട്ടിയുള്ള ലാന്‍ഡ് റവന്യു തഹസില്‍ദാരുടെ റിപ്പോര്‍ട്ട് കലക്ടര്‍ അംഗീകരിച്ചു. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് വാങ്ങിയ ശേഷം കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കും.
മാത്യു കുഴല്നാടന് 50 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി മതില് കെട്ടിയെന്നാണ് കണ്ടെത്തല്‍ മാത്യു കുഴല്നാടന് എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറി എന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ച് റവന്യു വിഭാഗം രംഗത്തെത്തിയിരുന്നു.50 സെന്റ് പുറമ്പോക്കു കയ്യേറി എംഎല്‍എ മതില് നിര്‍മിച്ചെന്നും ഭൂമി റജിസ്ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.