അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ബധിരർക്കും മൂകർക്കുമുള്ള പ്രത്യേക പ്രാർഥന

കോട്ടയം :സെന്റ് മേരീസ്  ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ  തിരുനാളിനോടനുബന്ധിച്ച് ഇന്നലെ വലിയ പള്ളിയിൽ ബധിരർക്കും മൂകർക്കുമുള്ള പ്രത്യേക പ്രാർഥന നടന്നു.

തൊടുപുഴ, പാലാ, കോട്ടയം, ചങ്ങനാശേരി, ഇടുക്കി മേഖലയിൽ നിന്നായി നൂറുകണക്കിനു ബധിരരും മൂകരും പങ്കെടുത്തു. കോട്ടയം നവധ്വനി ഡയറക്ടർ ഫാ. ബിജു മൂലക്കര മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജിജോ കൂട്ടുമ്മാക്കൽ, ഫാ. ഷിന്റോ ആരുചേരിൽ, ഡിക്കൺ ജോസഫ് തേവർമഠം എന്നിവർ സഹകാർമികരായിരുന്നു. 

കഴിഞ്ഞ വർഷം മുതലാണ് അതിരമ്പുഴയിൽ പ്രത്യേക പ്രാർഥന ആരംഭിച്ചത്. ഹോളിക്രോസ് പ്രൊവിഷനിലെ അംഗമായ ഫാ. ബിജു മൂലക്കര 2003ലാണ് ആംഗ്യഭാഷാപഠനം തുടങ്ങിയത്.

കനേഡിയൻ വൈദികനായ ഫാ. ഹാരിസ് സ്റ്റോക്സ് ആണു ഗുരു. 2008ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ആദ്യമായി കുർബാന അർപ്പിച്ചതും ആംഗ്യഭാഷയിലാണ്.  2017ലാണു കേൾവിപരിമിതർക്കു വേണ്ടി നവധ്വനിയെന്ന പ്രസ്ഥാനം ആരംഭിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !