75-ാം റിപ്പബ്ലിക് ദിനത്തില്‍ മാലിയൻ ക്യാപ്‌സൂളുമായി പ്രസിഡന്റ് മുഹമ്മദ് മുയിസു.

ഡല്‍ഹി: നയതന്ത്ര തര്‍ക്കത്തിനിടയില്‍ ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ അറിയിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു.

ഇരു രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൗഹൃദത്തെക്കുറിച്ച് മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ മുയിസു പരാമര്‍ശിച്ചു.

'ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ആശംസകള്‍ അയച്ചു. പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച പ്രത്യേക സന്ദേശങ്ങളില്‍ പ്രസിഡന്റ് മുയിസു ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുകയും ചെയ്തു. മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്കും ജനങ്ങള്‍ക്കും തുടര്‍ന്നും സമാധാനവും പുരോഗതിയും ഉണ്ടാകട്ടെയെന്നും മുയിസു ആശംസിച്ചു.

'പ്രസിഡന്റ് മുയിസു ഇന്ത്യന്‍ ഗവണ്‍മെന്റിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും മാലിദ്വീപിലെ സര്‍ക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നുമുള്ള ആശംസകള്‍ അറിയിച്ചു.

നൂറ്റാണ്ടുകളുടെ സൗഹൃദം, പരസ്പര ബഹുമാനം, ആഴത്തിലുള്ള ബന്ധുത്വബോധം എന്നിവയാല്‍ പരിപോഷിപ്പിക്കപ്പെട്ട മാലിദ്വീപ്-ഇന്ത്യ ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടി.

വരും വര്‍ഷങ്ങളിലും ഇന്ത്യന്‍ ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും തുടര്‍ന്നും സമാധാനവും പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !