കോട്ടയം : കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രം ഇന്നു തുറക്കും. വൈകിട്ടു മൂന്നിന് കേന്ദ്രമന്ത്രി വി.മുരളീധരനാണ് പുതിയ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നത്.
ചടങ്ങിൽ തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിക്കും. ടിബി റോഡിൽ പൊതുമരാമത്ത് റെസ്റ്റ് ഹൗസിന് എതിർവശത്തായി ഒലീവ് ബിൽഡിങിലാണ് പുതിയ പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്.14,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിടത്തിൽ പാസ്പോർട്ട് എടുക്കാൻ വരുന്നവർക്ക് ഒന്നാം നിലയിൽ എല്ലാ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
മുകളിൽ അനുബന്ധ സൗകര്യങ്ങളാണ്. വിശാലമായ ഹാൾ, രേഖകൾ പരിശോധിക്കാനായി പ്രത്യേക കൗണ്ടറുകൾ, ഹൈസ്പീഡ് ഇന്റർനെറ്റ്, ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള സൗകര്യം, എടിഎം കൗണ്ടർ, എന്നിങ്ങനെ സൗകര്യങ്ങൾ ഉണ്ടായിരിക്കും.
പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമായാണ് ഇവിടെ ക്രമീകരണം. നാഗമ്പടത്തു പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനു ബലക്ഷയമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 16നാണ് പഴയ കേന്ദ്രം അടച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.