സീറോ മലബാർ സിനഡിന്റെ സർക്കുലറുകൾ വായിക്കാത്തത് കടുത്ത സഭാ നിയമ ലംഘനം:വൈദികർക്കെതിരെ ശിക്ഷാ നടപടികൾ വേണം/ സീറോ മലബാർസഭാ അൽമായ ഫോറം

എറണാകുളം :സീറോ മലബാർ സിനഡ് മെത്രാന്മാരുടെ സംയുക്ത സർക്കുലർ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇടവകകളിൽ വായിക്കാത്തത് വിശ്വാസികളുടെ അവകാശങ്ങളിൽ മേലുള്ള കടന്നുകയറ്റമാണെന്ന് സീറോ മലബാർസഭാ അൽമായ ഫോറം.

വിശുദ്ധ കുർബാന അർപ്പിക്കുന്ന പല അതിരൂപതാ സ്ഥാപനങ്ങളിലും കോൺവെന്റുകളിലും സർക്കുലർ വായിച്ചില്ല എന്നത് സഭയുടെ നിയമങ്ങൾക്കെതിരെയുള്ള കടുത്ത ലംഘനമാണ്.

സഭയും ആരാധനക്രമവും അനുശാസിക്കുന്ന  ഏകീകൃത രീതിയിൽ ആയിരിക്കണം കുർബാന എന്ന നിയമവും ചില വൈദികർ ലംഘിക്കുകയാണ്. വിശ്വാസികളുടെ മേലുള്ള ഇത്തരം രീതിയിലുള്ള മാടമ്പി വൈദിക മേധാവിത്വം അംഗീകരിക്കില്ല.

സഭയുടെ തലവൻ നൽകുന്ന സർക്കുലറുകൾ വായിക്കാൻ ധാർമികമായി വൈദികർ കടപ്പെട്ടവരാണ്.സഭയിലെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള എറണാകുളം അങ്കമാലി അതിരൂപതയിലെ  ചില വൈദികരുടെ നിഗൂഢ ശ്രമങ്ങളെ കഠിനമായി അപലപിക്കുന്നു.

സമൂഹത്തിന്റെ മാതൃകകളും വിശ്വാസ കൂട്ടായ്മയുടെ യഥാർത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലർ, പ്രത്യേകിച്ച് വൈദികർ, സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കുന്നതും എതിർക്കുന്നതും കടുത്ത നിയമ ലംഘനമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !