കേരള വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2024:
കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
കേരള പോലീസ് ഇപ്പോള്‍ Woman Police Constable(Trainee) (Woman Police Battalion) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ കേരള പോലീസിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 29 മുതല്‍ 2024 ജനുവരി 31 വരെ അപേക്ഷിക്കാം.
ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴി ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
⬤ CATEGORY NO: 584/2023
ഒഴിവുകൾ
കേരള പിഎസ്സി പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വനിതാ പോലീസ് കോൺസ്റ്റബിൾ (വനിതാ പോലീസ് ബെറ്റാലിയൻ) റിക്രൂട്ട്മെന്റിന് സംസ്ഥാനതലത്തിൽ മികച്ച ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു. പുരുഷന്മാർക്കും അതുപോലെ അംഗവൈകല്യമുള്ള വ്യക്തികൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
വിദ്യാഭ്യാസ യോഗ്യത
പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം നേടിയവർക്ക് വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യതക്ക് പുറമെ അപേക്ഷകൾ ചുവടെ കൊടുത്തിട്ടുള്ള ശാരീരിക യോഗ്യതകൾ കൂടി നേടേണ്ടതുണ്ട്.
ശാരീരിക യോഗ്യതകൾ
⬤ മിനിമം 157 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം.
⬤ വലത് കണ്ണിന് 6/6 snellen
⬤ ഇടതു കണ്ണിന് 6/6 snellen
🔴 താഴെ കൊടുത്ത 8 ഐറ്റത്തിൽ നിന്നും 5 എണ്ണം വിജയിക്കണം.
⬤ 17 സെക്കൻഡ് സമയം കൊണ്ട് 100 മീറ്റർ ഓട്ടം
⬤ ഹൈജമ്പ് 1.06 മീറ്റർ
⬤ ലോങ്ങ് ജമ്പ് 3.05 മീറ്റർ
⬤ 4 കിലോ ഭാരമുള്ള ഷോട്ട്പുട്ട് 4.88 മീറ്റർ എറിയൽ
⬤ 36 സെക്കൻഡ് കൊണ്ട് 200 മീറ്റർ ഓട്ടം
⬤ ക്രിക്കറ്റ് ബോൾ എറിയൽ – 14 മീറ്റർ
⬤ ഷട്ടിൽ റേസ് – 26 സെക്കന്റ്
⬤ സ്കിപ്പിംഗ് – 80 തവണ
ശമ്പളം
വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 31,100 മുതൽ 66,800 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ ഇൻഷുറൻസ്, പി എഫ്, ട്രാവൽ അലവൻസ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും ലഭിക്കും.
പ്രായപരിധി
ഫോട്ടോഗ്രാഫ് അപ് ലോഡ് ചെയ്യേണ്ടതാണ് . ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം .
നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് upload ചെയ്ത ഫോട്ടോയ്ക്ക് upload ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും . ഫോട്ടോ സംബന്ധിച്ച് മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല .
അപേക്ഷാ ഫീസ് നൽകേണ്ടതില്ല .
Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ് .
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്‍റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ് .അസൽ പ്രമാണങ്ങൾ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും
അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ കേരള PSC വെബ് സൈറ്റ് Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക.
ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.